പുതിയ ദേവാലയം ഉടന്‍ പണിയും; നെയ്യാറ്റിന്‍കര രൂപത
പുതിയ ദേവാലയം ഉടന്‍ പണിയും; നെയ്യാറ്റിന്‍കര രൂപത
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ബലക്ഷയം കാരണം പൊളിച്ച് മാറ്റപെട്ട പളളിയുടെ സ്‌ഥാനത്ത് ഉടന്‍ പുതിയ ദേവാലയം പണിയുമെന്ന് നെയ്യാറ്റിന്‍കര രൂപതാ നേതൃത്വം വ്യക്‌തമാക്കി. ചിലരുടെ വ്യക്‌തി താല്‍പ്പര്യങ്ങളാണ് പളളി പൊളിക്കുതിന് എര്‍പ്പുണ്ടാക്കുന്നതെന്ന് വികാരി ജനറല്‍ മോൺ. ജി.ക്രിസ്‌തുദാസ് പറഞ്ഞു.
പളളികമ്മറ്റിയുടെയും ഇടവകയിലെ 99 ശതമാനം വിശ്വാസികളുടെയും തീരുമാനമാണ് പുതിയ പളളിവേണമെന്ന ആവശ്യം. അതിനാല്‍ തന്നെ മനോഹരമായ പുതിയ ദേവാലയം പണിയുന്നതിന് വേണ്ടിയുളള പരിശ്രമത്തിലാണ് ഇടവകാ വിശ്വാസികളും രൂപതാ നേതൃത്വവും. പുതിയ പളളിയുടെ ശിലാസ്‌ഥാപനം നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ നിര്‍വ്വഹിക്കും.
റോഡിനഭിമുഖമായി രണ്ട് നിലകളിലായി 17000 ചതുരശ്ര അടിയിലെ ദേവാലയമാണ് പണിയുന്നത്. നിത്യാരാധന ചാപ്പലും വിശാലമായ ഹാളും വൈദികരുടെ ശവസംസ്‌കാരത്തിനുളള പ്രത്രേക സംവിധാനവും പുതിയ പളളിയിലുണ്ടാവും. കുരിശാകൃതിയിലുളള പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തിരുവനനന്തപുരം ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബെഡിസണ്‍ കണ്‍സ്‌ട്രക്‌ഷനായിരിക്കും നിര്‍വ്വഹിക്കുക എന്ന് ഇടവക വികാരി മോൺ. വി.പി ജോസ് പറഞ്ഞു.
നെയ്യാറ്റിൻകര രൂപതയുടെ ആസ്‌ഥാന ദേവാലയമാണ് കത്തീഡ്രൽ ദേവാലയം. അതുകൊണ്ട് തന്നെ, രൂപതയുടെ പ്രധാന പ്രോഗ്രാമുകൾക്ക് വേദിയാകേണ്ട സ്ഥലവും ഈ ദേവാലയമാണ്. എന്നാൽ നിലവിലെ അസൗകര്യങ്ങളായ വാഹനപാർക്കിങ് അസൗകര്യം, കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളുവാനുള്ള ദേവാലയ പരിമിതി, അതിലുപരി, ദ്രവിച്ച് നിലം പതിക്കാറായ ചുമരുകളും മേൽക്കൂരയും പുതിയ ദേവാലയ നിർമ്മാണത്തിന് ഇടവകയേയും രൂപതയേയും നിർബന്ധിച്ച ഘടകങ്ങളാണെന്ന് ഇടവക കമ്മിറ്റിയും രൂപതാ നേതൃത്വവും വ്യക്തമാക്കുന്നു.