Vatican

പുതിയ കര്‍ദിനാളന്മാര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ കത്ത്

ആഗോള കത്തോലിക്കാ സഭയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്നു കര്‍ദിനാളന്മാര്‍ക്ക് തന്‍റെ പിതൃതുല്യമായ ആശംസകള്‍ അറിയിച്ചുകൊണ്ട് കത്ത് എഴുതി.

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : പുതുതായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാളന്മാര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ തന്‍റെ പിതൃതുല്യമായ വാത്സല്യത്തോടെയും കരുതലോടെയും ഉപദേശങ്ങളടങ്ങിയ കത്ത് തയ്യാറാക്കി പ്രസിദ്ധീകരിച്ചു.

ഒക്ടോബര്‍ ആറാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന മധ്യാഹ്നപ്രാര്‍ത്ഥനയുടെ അവസാനം ഫ്രാന്‍സിസ് പാപ്പാ പുതിയതായി 21 കര്‍ദിനാളന്മാരെ കൂടി നിയമിച്ചു. അവരില്‍ തന്‍റെ വിദേശ യാത്രകളുടെ മുഖ്യ സംഘാടകനായ ഭാരതീയനായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടും ഉള്‍പ്പെടുന്നു.

കത്തില്‍, സഭയുടെ ഐക്യത്തിന്‍റെയും എല്ലാ സഭകളെയും റോമിലെ സഭയുമായി ബന്ധിപ്പിക്കുന്ന ബന്ധത്തിന്‍റെ പ്രകടനമാണ് ഈ കര്‍ദിനാള്‍ പട്ടമെന്നത് പാപ്പാ അടിവരയിട്ടു പറഞ്ഞു. ഒപ്പം കര്‍ദിനാള്‍മാര്‍ തങ്ങളുടെ കരങ്ങള്‍ കൂപ്പി, കണ്ണുകള്‍ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ട്, നിഷ്പാദുകരായി സേവനം ചെയ്യുവാനുള്ള മനോഭാവങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് പാപ്പാ ഓര്‍മിപ്പിച്ചു.

ഈ മൂന്ന് മനോഭാവങ്ങളും വിശദീകരിച്ചുകൊണ്ട്, സഭയ്ക്കുള്ളിലെ അവരുടെ പുതിയ സേവനം കൂടുതല്‍ ആഴത്തിലാക്കുവാനും, ഏറെ തീക്ഷ്ണതയോടെ മറ്റുള്ളവരെ സ്നേഹിക്കാനും ഹൃദയം വിശാലമാക്കാന്‍ പാപ്പാ തന്‍റെ കത്തിലൂടെ ആവശ്യപ്പെടുന്നു. അജപാലകരെന്ന നിലയില്‍ ആളുകള്‍ക്ക് വേണ്ടി കൂടുതല്‍ പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ പറഞ്ഞു. കാരണം, ദൈവഹിതം വിവേചിച്ചറിയാനും അത് പിന്തുടരാനും സഹായിക്കുന്ന ‘വിവേചന മണ്ഡലമാണ്’ പ്രാര്‍ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേദനയും കഷ്ടപ്പാടും നിറഞ്ഞ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളുടെയും കഠിനമായ യാഥാര്‍ത്ഥ്യങ്ങളെ സ്പര്‍ശിക്കാനുതകും വിധം അനുകമ്പയുടെയും കരുണയുടെയും മാതൃക നല്‍കിക്കൊണ്ട് നിഷ്പാദുകരായി നടക്കണമെന്നും പാപ്പാ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker