Kerala
പി.ഒ.സി.യിൽ ദേശീയോദ്ഗ്രഥന മിഷൻ എക്സ്പോ ഇന്നു സമാപിക്കും
പി.ഒ.സി.യിൽ ദേശീയോദ്ഗ്രഥന മിഷൻ എക്സ്പോ ഇന്നു സമാപിക്കും

കൊച്ചി: കെ.സി.ബി.സി. ആസ്ഥാനമായ എറണാകുളം പി.ഒ.സി.യുടെ സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയോദ്ഗ്രഥന മിഷൻ എക്സ്പോ ഇന്നു സമാപിക്കും. ഭാരതത്തിന്റെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യ മേഖലകളിലെ സാംസ്കാരിക വൈവിധ്യങ്ങളെ അവതരിപ്പിക്കുന്ന എക്സ്പോയിൽ ഓഡിയോ-വിഷ്വൽ പ്രദർശനവും ക്രമീകരിച്ചിട്ടുണ്ട്.
കലാ സംവിധായകൻ ജോസഫ് നെല്ലിക്കലിന്റെ നേതൃത്വത്തിൽ വിവിധ സന്യാസ സമൂഹാംഗങ്ങളാണു പ്രദർശനത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.
വൈകുന്നേരം ആറു വരെയാണു പ്രദർശനം. പ്രവേശനം സൗജന്യമാണ്.