പിൻവാതിൽ നിയമനത്തിനെതിരെ വിലാപയാത്ര
ആലപ്പുഴ രൂപതാ കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിലൂടെ പ്രതീകാത്മക വിലാപയാത്ര...
ജോസ് മാർട്ടിൻ
ആലപ്പുഴ: പി.എസ്.സി.യെ നോക്കുകുത്തിയാക്കി, രാഷ്ട്രീയ ലാഭത്തിനു വേണ്ടി നിയമനങ്ങൾ വഴിമാറ്റി നടത്തുന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ രൂപതാ കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിലൂടെ പ്രതീകാത്മക വിലാപയാത്ര നടത്തി. ആലപ്പുഴയുടെ മുൻ രാജ്യസഭാംഗവും ആലപ്പുഴ രൂപത കെ.സി.വൈ.എം. മുൻ പ്രസിഡന്റുമായ ഡോ.കെ.എസ്. മനോജ് പ്രതീകാന്മക ശവപ്പെട്ടിയിൽ റീത്തു സമർപ്പിച്ചതോടെ വിലാപയാത്ര ആരംഭിച്ചു.
പിൻവാതിൽ നിയമനം നടത്തുന്നതിലൂടെ ഭരണഘടനാ സംവിധാനമായ പി.എസ്.സി.യോട് കാണിക്കുന്ന വഞ്ചനയാണ് എന്ന് ഡോ.കെ.എസ്.മനോജ് ആരോപിച്ചു. കേരള യുവത കക്ഷിരാഷ്ട്രീയം മറന്ന് സർക്കാരിന്റെ നടപടികൾക്ക് എതിരെ ശബ്ദിക്കുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്ന് യോഗദ്ധ്യക്ഷൻ എം.ജെ.ഇമ്മാനുവൽ പറഞ്ഞു.
രൂപതാ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ജൂഡോ മുപ്പശ്ശേരിയിൽ, ജനറൽ സെക്രട്ടറി അഡ്രിൻ ജോസഫ്, കെവിൻ ജൂഡ്, ജോൺബോസ്‌കോ, എനോഷ്, ടോം ചെറിയാൻ, ഡെറിക്, എന്നിവർ പ്രസംഗിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക