പിൻവാതിൽ നിയമനങ്ങൾ ഉദ്യോഗാർത്ഥികളോടു കാണിക്കുന്ന വഞ്ചന; കെ.സി.വൈ.എം.
കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ "പ്രതിഷേധസംഗമം"...
ജോസ് മാർട്ടിൻ
കൊച്ചി: പി.എസ്.സി.യെ നോക്കുകുത്തിയാക്കി സംസ്ഥാന സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്ന ആവശ്യവുമായി കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ “പ്രതിഷേധസംഗമം” സംഘടിപ്പിച്ചു. പിൻവാതിൽ നിയമനങ്ങൾ നടത്തുന്ന സർക്കാർ നടപടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളോടു കാണിക്കുന്ന വഞ്ചനയാണെന്ന് യോഗം വിലയിരുത്തി.
രൂപതാ പ്രസിഡന്റ് ജോസ് പള്ളിപാടൻ അധ്യക്ഷത വഹിച്ച യോഗം എരമല്ലൂർ ജംഗ്ഷനിൽ വച്ച് കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റും, കെ.സി.വൈ.എം. കൊച്ചി രൂപതാ മുൻ പ്രസിഡന്റുമായ ശ്രീ.T.A.ഡാൽഫിൻ ഉദ്ഘാടനം ചെയ്തു.
രൂപത ആനിമേറ്റർ ആദർശ് ജോയ് ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കാസി പൂപ്പന, ക്രിസ്റ്റി ചക്കാലക്കൽ, ടെറൻസ് തേക്കേകളുത്തുങ്കൽ, ജെയ്ജിൻ ജോയ്, ഡാൽവിൻ ഡിസിൽവ എന്നിവർ പ്രസംഗിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക