പാവങ്ങളുടെ കണ്ണിരൊപ്പുന്ന പ്രവര്‍ത്തനമാണ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടേത്; ഫാ.ജോണി കെ.ലോറന്‍സ്
പാവങ്ങളുടെ കണ്ണിരൊപ്പുന്ന പ്രവര്‍ത്തനമാണ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടേത്; ഫാ.ജോണി കെ.ലോറന്‍സ്
അനിൽ ജോസഫ്
മാറനല്ലൂര്‍: പാവങ്ങളുടെയും ആലംബ ഹീനരുടെയും കണ്ണീരൊപ്പുന്ന പ്രവര്‍ത്തനങ്ങളാണ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടേതെന്ന് നെയ്യാറ്റിന്‍കര രൂപതാ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ. ജോണി കെ.ലോറന്‍സ്. സഹായങ്ങള്‍ അര്‍ഹരായവരുടെ കൈയ്യിലെത്തിക്കേണ്ട ചുമതല വിന്‍സെഷ്യന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും അച്ചന്‍ ആവശ്യപ്പെട്ടു. മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വായ്പകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനസെന്‍റ് ഡി പോള്‍ സൊസൈറ്റിയില്‍ നിന്നും ആട് വളര്‍ത്തല്‍ പദ്ധതിക്കായി 20 പേര്‍ക്കാണ് വായ്പകള്‍ വിതരണം ചെയ്തത്. വീട് നിര്‍മ്മാണത്തിനായി 2 പേര്‍ക്കുളള ധനസഹായവും സമ്മേളനത്തില്‍ വിതരണം ചെയ്തു. കോണ്‍ഫറന്‍സ് പ്രസിഡന്‍റ് എ.ക്രിസ്തുദാസിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സഹവികാരി ഫാ.അലക്സ് സൈമണ്‍ മുഖ്യ സന്ദേശം നല്‍കി. വിന്‍സെന്‍റ് ഡി പോള്‍ സെന്‍ട്രല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് രാജാമണി, പ്രോജക്ട് ഓഫീസര്‍ നടേശന്‍, മെഡിക്കല്‍ എയ്ഡ് ഓഫീസര്‍ പൊന്നുമുത്തന്‍, ട്രഷറര്‍ മണിയന്‍, മാറനല്ലൂര്‍ ഏരിയ കൗണ്‍സില്‍ പ്രസിഡന്‍റ് രവീന്ദ്രന്‍, ഇടവക സെക്രട്ടറി സജി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.