പാറശ്ശാല രൂപതാ കത്തീഡ്രല്‍ കൂദാശകര്‍മ്മം നാളെ
കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും തിരുക്കർമ്മങ്ങൾ...
അനിൽ ജോസഫ്
പാറശാല: മലങ്കര കത്തോലിക്കാസഭയിലെ പാറശ്ശാല രൂപതയുടെ പുതിയ കത്തീഡ്രലിന്റെ കൂദാശാ കര്‍മ്മം നാളെ (26/12/2020) നടക്കും. ഉച്ചകഴിഞ്ഞ് 2.30-ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും തിരുക്കർമ്മങ്ങൾ. പാറശ്ശാല രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത സഹകാര്‍മികനാവും. സഭയിലെ മറ്റു മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകകളിലെ പ്രത്യേക പ്രതിനിധികള്‍ തുടങ്ങിയവര്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കൂദാശയില്‍ പങ്കെടുക്കും. ഡിസംബര്‍ 27 ഞായറാഴ്ച രാവിലെ 9 മണിക്ക് രൂപതാധ്യക്ഷന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
77 വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിതമായ കോട്ടവിള സെന്റ് മേരീസ് ദേവാലയം 2017 ഓഗസ്റ്റ് അഞ്ചിന് പാറശാല രൂപത രൂപീകൃതമായപ്പോൾ കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടിരുന്നു. ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ കണ്ണന്താനം, രൂപതാ വികാരി ജനറല്‍ മോണ്‍.ജോസ് കോണത്തുവിള, ചാന്‍സിലര്‍ ഫാ.ഹോര്‍മിസ് പുത്തന്‍വീട്ടില്‍, ഫാ.ബര്‍ണാഡ് വലിയവിള, വിവിധ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ കൂദാശാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പാറശാല രൂപതയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ തണലിലും, കാത്തലിക് വോക്സ് ന്യൂസ് ചാനലിലും ചടങ്ങുകള്‍ വിശ്വാസികള്‍ക്ക് തത്സമയം ലഭ്യമാക്കിയിട്ടുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group