പാറശ്ശാല ഫെറോന യുവജന റാലിയും മഹാസംഗമവും സംഘടിപ്പിച്ചു
പാറശ്ശാല ഫെറോന യുവജന റാലിയും മഹാസംഗമവും സംഘടിപ്പിച്ചു
അനുജിത്ത്
പാറശ്ശാല: നെയ്യാറ്റിൻകര രൂപതയിലെ എൽ.സി.വൈ.എം. പാറശ്ശാല ഫെറോന സമിതിയുടെ നേതൃത്യത്തിൽ “ലൂമെൻ 2019” എന്ന പേരിൽ സംഘടിപ്പിച്ച യുവജന റാലിയും മഹാസംഗമവും വൻ വിജയമായി. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 – ന് പാറശ്ശാല വിശുദ്ധ പത്രോസ് ദേവാലയത്തിൽ നിന്നും ആരംഭിച്ച യുവജന റാലി, നെടുവാൻവിള ഹോളി ട്രിനിറ്റി ദേവാലയത്തിൽ അവസാനിച്ചു, തുടർന്ന് യുവജന സംഗമവും നെടുവാൻവിളയിൽ വച്ച് നടത്തപ്പെട്ടു.
ഫെറോന പ്രസിഡൻറ് അബിൻ രാജ് അധ്യക്ഷനായിരുന്ന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ‘ബിഗ് എഫ്.എം ഫെയിം’ RJ ഫിറോസും RJ സുമിയും ചേർന്നായിരുന്നു. എൽ.സി.വൈ.എം പാറശ്ശാല ഫെറോന ഡയറക്ടർ ഫാ.ജോസഫ് ഷാജി ആമുഖ പ്രസംഗവും, എൽ.സി.വൈ.എം രൂപത ഡയറക്ടർ ഫാ.ബിനു.റ്റി. മുഖപ്രഭാഷണവും, ഫെറോനാ വികാരി ഫാ.ജോസഫ് അനിൽ അനുഗ്രഹ പ്രഭാഷണവും, ഫാ.ബനഡിക്ട് സന്ദേശവും നൽകി.
തുടർന്ന്, പാറശ്ശാല ഫെറോന പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ സത്യദാസ്, എൽ.സി.വൈ.എം.സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ജോജി ടെന്നിസൺ, എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് ശ്രീ.അരുൺ തോമസ്, അജപാലന ആനിമേറ്റർ ശ്രീ.സിൽ വെസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
“പ്രകാശത്തിൽ ജ്വലിക്കുന്ന യുവത്വം സഭയുടെ നട്ടെല്ല് ” എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച “ലൂമെൻ 2019” – യുവജന റാലിയിലും മഹാസംഗമത്തിലും പാറശാല ഫെറോനയിലെ വിവിധ ഇടവകളിൽ നിന്നും നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തുവെന്നും, പരിപാടി വലിയ വിജയമായിരുന്നുവെന്നും എൽ.സി.വൈ.എം. ഫെറോന കൗൺസിലർ ദീപു നസ്രത്ത് അറിയിച്ചു.