Kazhchayum Ulkkazchayum

പായസം…ചെമന്ന പയറു പായസം

കടിഞ്ഞൂലവകാശത്തിന്റെ അനുഗ്രഹങ്ങളും, മഹത്വവും, ശ്രേഷ്ഠതയും നഷ്ടമാക്കി...

ജീവന്റെ നിലനിൽപ്പിന് ശരീരത്തിന് ഊർജ്ജം പകരാൻ ഭക്ഷണത്തിന് ഒരു വലിയ പങ്കുണ്ട്. പ്രാണവായുവും ജലവും പോലെ തന്നെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കാൻ ആവശ്യമായ ഇന്ധനം ഭക്ഷണത്തിൽ നിന്നാണ് സംഭരിക്കുന്നത്. പ്രസ്തുത ആവശ്യകത ബോധം നമ്മെ നിരന്തരം വിളിച്ചറിയിക്കുന്നതാണ് വിശപ്പ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് മറ്റ് ആറ് മണിക്കൂർ സമയം കൊണ്ട് ശരീരം പോഷകാംശം വലിച്ചെടുക്കും. ആറു മണിക്കൂർ കഴിഞ്ഞാൽ മറപ്പുരയിൽ വിസർജിക്കേണ്ടിവരും. ദിവസങ്ങളോളം ഉപവസിക്കുന്ന അവർ തങ്ങളുടെ നിശ്ചയദാർഢ്യവും, ഉറച്ച നിലപാടുകളും, ആത്മബലവും വഴി വിശപ്പിനെ അതിജീവിക്കുന്നവരാണ്. ഉപവാസകാലം ശരീരത്തിനാവശ്യമായ ഊർജ്ജം ശരീരത്തിൽ ഉള്ള കോശങ്ങളിൽ നിന്ന് സ്വീകരിച്ചു ജീവൻ നിലനിർത്തുന്നു. ഭക്ഷണത്തിനുള്ള പ്രാധാന്യം ചൂണ്ടിക്കാണിക്കുവാൻ സൂചിപ്പിച്ചു എന്ന് മാത്രം. ഭാരതത്തിൽ 80 % പേരും വിശപ്പിന്റെ വില അറിയുന്നവരാണ്, ഒരുനേരത്തെ വിശപ്പടക്കാൻ തന്ത്ര പെടുന്നവരും ഉണ്ട്. എന്നാൽ 10 % പേരും വിശപ്പ് എന്നുപറഞ്ഞാൽ എന്തെന്ന് അറിയാത്തവരാണ്, ഒരു രോഗമായി കാണുന്നവരാണ്. പോഷകാഹാര കുറവ് കൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണവും വർധിച്ചുവരുന്നുണ്ട്. ഇന്നു നടക്കുന്ന 60 % കൊട്ടേഷൻ, മാഫിയ, അധോലോക നായകന്മാർ, തീറ്റക്കും, കുടിക്കും, ലഹരിക്കും, ലൗകിക സുഖത്തിനും ജഢികാസക്തിയെ തൃപ്തിപ്പെടുത്താനും പണം കണ്ടെത്താനുള്ള മാർഗമായിട്ടാണ് സാമൂഹ്യ വിരുദ്ധൻമാരായി, നിയമലംഘകരായി പ്രവർത്തിക്കുന്നത്.

ഭക്ഷണ വിചാരമാണ് നമ്മുടെ മുഖ്യ ചിന്താവിഷയം. അധ്വാനിക്കാതെ, വിയർക്കാതെ, അന്യരെ ചൂഷണം ചെയ്തു, കൊള്ളയടിച്ച് ജീവിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. മദ്യത്തിനും, മയക്കുമരുന്നിനും, ലൗകിക സുഖത്തിനും, ധൂർത്തിനും, ആർഭാട ജീവിതത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ, വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുമ്പോൾ, കുടുംബത്തിന്റെ അന്തസ്സും, ആഭിജാത്യവും, കുലമഹിമയും കളങ്കപ്പെടുത്തുകയാണ്. ഉല്പത്തി പുസ്തകം 25 ആം അധ്യായം 30 മുതൽ 34 വരെ വാക്യങ്ങളിൽ വിശപ്പും, കൊതിയും, ആർത്തിയും വരുത്തിവെച്ച വലിയ നഷ്ടത്തിന്റെ ചരിത്രം നാം കാണുന്നുണ്ട്. ഇസഹാക്കിന്റെ മക്കളാണ് ഇരട്ടക്കുട്ടികളായ ഏസാവും യാക്കോബും. മൂത്തമകന് ഏസാവു ഒരു ദിവസം വേട്ടയാടാൻ പോയിട്ട് വിശന്നു തളർന്നു വന്നപ്പോൾ യാക്കോബ് “പയറു കൊണ്ടുണ്ടാക്കിയ ചെമന്ന പായസത്തിന്റെ കൊതിയൂറുന്ന മണം… ഏസാവ് അനുജനോട് പായസത്തിനായി യാചിച്ചു. ഇത് അവസരമായി കണ്ടിട്ട് “യാക്കോബ്” ജേഷ്‌ഠന്റെ മൂത്തവകാശം (കടിഞ്ഞൂൽ അവകാശം) ആവശ്യപ്പെട്ടു. ഏസാവ് നെ കൊണ്ട് ശപഥം ചെയ്യിച്ചു, യാക്കോബിന്റെ കെണിയിൽ ഏസാവ് വീണു. കടിഞ്ഞൂലവകാശത്തിന്റെ അനുഗ്രഹങ്ങളും, മഹത്വവും, ശ്രേഷ്ഠതയും നഷ്ടമായി. തുടർന്നുള്ള ജീവിതയാത്രയിൽ ഏസാവ് ന്റെ ജീവിതത്തിൽ ദുരന്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെ നാം കാണുകയാണ്.

ഇന്ന് നാം ജീവിക്കുന്നത് “ഫാസ്റ്റഫുഡ്” സംസ്കാരത്തിലാണ്. ഇന്ന് സൂര്യനു കീഴിലുള്ള എല്ലാം പ്ലാസ്റ്റിക് കവറിലും, നിറമുള്ള ടിന്നുകളിലും, കുപ്പികളിലും വൻ ലോബികൾ തയ്യാറാക്കിവച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മാരകമായ രാസവസ്തുക്കൾ ചേർത്താണ് മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ തയ്യാറാക്കിയിരിക്കുന്നത്. ഭരണ വർഗത്തെ സ്വാധീനിച്ച, പുറം വാതിലിലൂടെ അംഗീകാരവും നേടുന്നു. മനുഷ്യൻ വിലയില്ലാത്ത ഒരു ജീവിയായി മാറുന്നു. കുടിവെള്ളത്തിലും, പച്ചക്കറികളിലും, പഴവർഗങ്ങളിലും രാസവസ്തുക്കൾ കലർത്തിയാണ് നമുക്ക് നൽകുന്നത്. നാളിതുവരെ കേട്ടുകേൾവിയില്ലാത്ത പുതിയ-പുതിയ രോഗങ്ങൾ!!! ആശുപത്രികളും, മരുന്നു കമ്പനികളും തഴച്ചു വളരുന്നു. മനുഷ്യൻ മാരക വിഷാംശം കലർന്ന ഭക്ഷണത്തിന് അടിമപ്പെടുന്നു. ജാഗ്രത!!!

Show More

One Comment

  1. Achaa,
    Really an eye opening article. Our food habits today determine our health status for tomorrow. The fast food and packed food culture have already defeated us. Most of the ‘attractive’ food stuff that we feed ourselves and to our children are slow acting poison which has severe impact on our physical, mental, intellectual and reproductive health. Modern science has already proven that these food additives and preservatives have potential side effects which are capable of altering even our genetic constitution leading to diseases such as cancer, heart attacks, diabetes, obesity and others. We know every thing, still we follow the same custom. In short, we are killing ourselves, our forth coming generations and our natural niche. This is a great sin with life long suffering penance.
    May healthy food be a magnificent prayer. Let’s learn and teach to consume, and conserve healthy diet.
    Thank you again for your wonderful words

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker