World

പാകിസ്ഥാനിലെ “ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മ” എന്ന് അറിയപ്പെട്ടിരുന്ന സിസ്റ്റർ റൂത്ത് ലൂയിസ് കോവിഡ്-19 ബാധിച്ച് മരിച്ചു

'ദാർ ഉൽ സുകുൻ' (സമാധാനത്തിന്റെ ഭവനം) എന്ന ശുശ്രൂഷയുടെ ഭാഗമായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്...

സ്വന്തം ലേഖകൻ

കറാച്ചി: മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികൾക്കായി ജീവിതം സമർപ്പിച്ച, പാക്കിസ്ഥാനിലുടനീളം “ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മ” എന്നറിയപ്പെട്ടിരുന്ന സിസ്റ്റർ റൂത്ത് ലൂയിസ് കോവിഡ്-19 ബാധിച്ച് മരിച്ചു, 77 വയസായിരുന്നു. ജൂലൈ 20ന് സിസ്റ്ററിന്റെ സേവനമേഖല കൂടിയായ കറാച്ചിയിലായിരുന്നു അന്ത്യം. 51 വർഷത്തിലേറെയായി, സിസ്റ്റർ രൂത്ത് കുടുംബങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട ഒട്ടനേകം കുഞ്ഞുങ്ങളുടെ അമ്മയായി സേവനംചെയ്തു. ക്രൈസ്റ്റ് കിംഗ് ഫ്രാൻസിസ്കൻ മിഷനറി സഭയിലെ അംഗമായ സിസ്റ്റർ റൂത്ത്, മാനസികവും ശാരീരികവുമായ വൈകല്യമുള്ളവർക്കായി നിർമിച്ച ‘ദാർ ഉൽ സുകുൻ’ (സമാധാനത്തിന്റെ ഭവനം) എന്ന ശുശ്രൂഷയുടെ ഭാഗമായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

കൊറോണ വ്യാപനം കാരണം അഭയാർഥികളായ 150-Ɔളം പേർക്ക് തന്റെ പരിചരണവും കരുതലും പകർന്നുനൽകിയ സിസ്റ്റർ അന്തേവാസികളായ 21 കുട്ടികളുടെ ഫലം പോസിറ്റീവായെങ്കിലും സിസ്റ്റർ തന്റെ സേവനം തുടറുകയായിരുന്നു. ഒടുവിൽ ജൂലൈ 8-ന് രോഗബാധിതയായി കറാച്ചിയിലെ ആഗാ ഖാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ജൂലൈ 20-ന് നിത്യസമ്മാനത്തിനായി യാത്രയാവുകയും ചെയ്തു. തന്റെ മക്കൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടപ്പോഴും ഭയന്ന് പിൻമാറാതെ, ഉപേക്ഷിക്കപ്പെട്ട നൂറ് കണക്കിന് കുഞ്ഞുങ്ങൾക്കായ് ജീവിതം പകുത്തു നൽക്കുകയായിരുന്നു.

വേർപാടിന്റെ വിവരം സിസ്റ്ററുടെ സ്‌ഥാപനം തന്നെയാണ് ഫേസ്‌ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. ദാർ ഉൽ സുകുൻ അധികൃതർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: “ഞങ്ങളുടെ കുട്ടികളും സന്യാസിനികളും ദാർ ഉൽ സുകുൻ പ്രവർത്തകരും വലിയ ദു:ഖത്തിലാണ്. കാരണം, ഞങ്ങളുടെ പ്രിയപ്പെട്ട ‘അമ്മയെ’ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. സിസ്റ്റർ റൂത്തിന്റെ സ്നേഹം അനുഭവിച്ച കുട്ടികൾക്കും, ഒരു സഹോദരിയായിരുന്ന സന്യാസിനികൾക്കും, സിസ്റ്ററിന്റെ പ്രചോദനവും ജീവിതമാതൃകയും ബലമായിരുന്ന സഹപ്രവർത്തകർക്കും വേണ്ടി ദയവായി പ്രാർത്ഥിക്കുക”.

ദാർ ഉൽ സുകുന്നിലൂടെ സിസ്റ്ററിന്റെ സേവനങ്ങൾ പലർക്കും പ്രചോദനമായി മാറിയെന്ന് സിന്ധ് പ്രവിശ്യയുടെ ഗവർണർ ഇമ്രാൻ ഇസ്മായിലും, പാകിസ്ഥാന് മാതൃകയായ ഒരു വലിയ വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്ന് മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൾ അസീഫയും അനുസ്മരിച്ചു. സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമാണ് സിസ്റ്ററെന്ന് ഇസ്ലാമാബാദ്-റാവൽപിണ്ടി രൂപതയുടെ സാമൂഹ്യശുശ്രൂഷകളുടെ നേതൃത്വം വഹിക്കുന്ന ഫാ.നാസിർ വില്യം വിശേഷിപ്പിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker