Vatican

പനാമയില്‍ പാപ്പായ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ അവസരം കിട്ടിയതിൽ ഒരു മലയാളിയും

പനാമയില്‍ പാപ്പായ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ അവസരം കിട്ടിയതിൽ ഒരു മലയാളിയും

ബ്ലെസൻ മാത്യു

വത്തിക്കാൻ സിറ്റി: പനാമയില്‍ പാപ്പായ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ അവസരം കിട്ടിയതിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. വോക്സ് ക്രിസ്റ്റി ബാൻഡിലെ വോക്കലിസ്റ്റായ ബെഡ്വിൻ ടൈറ്റസിനാണ് ആ ഭാഗ്യം ലഭിച്ചത്. ജീസസ് യൂത്ത് പ്രസ്ഥാനത്തില്‍ നിന്നുള്ള കൊച്ചി സ്വദേശിയാണ് ബെഡ്വിൻ.

കപ്യൂട്ടര്‍ എഞ്ചിനീയറായ ബെഡ്വിൻ, കൊച്ചിയില്‍ എസ്.ഡബ്ല്യൂ. കമ്പനിയില്‍ ജോലിചെയ്യുന്നു. മാനേജ്മെന്‍റ് പഠനത്തില്‍ ബിരുദാന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ക്ഷണപ്രകാരമാണ് കേരളത്തിലെ ജീസസ് യൂത്തിന്റെ പ്രതിനിധിയായി അദ്ദേഹവും പനാമയില്‍ എത്തിയത്.

എല്ലാവരുമായി പരിചയപ്പെട്ടും, കുശലം പറഞ്ഞുമാണ് ഫ്രാന്‍സിസ് പാപ്പാ ഭക്ഷണം കഴിച്ചത്. യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാനും, സംശയങ്ങള്‍ ദൂരീകരിക്കാനും പാപ്പാ ഭക്ഷണത്തിനിടയിലും വളരെ താൽപ്പര്യം കാട്ടിയെന്ന് ബെഡ്വിൻ പറയുന്നു.

ഫ്രാൻസിസ് പാപ്പായുടെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ച് ബെഡ്വിൻ പോപ്പിനോട് ചോദിച്ചു, “ഇന്ത്യയിലേക്ക് വരാൻ ശ്രമിക്കുന്നു” എന്നായിരുന്നു പാപ്പായുടെ മറുപടി തുടർന്ന് കേരളത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. താൻ കരുതിയിരുന്ന സമ്മാനവും നൽകി, ശിരസിൽ അനുഗ്രഹവും വാങ്ങിയാണ് ബെഡ്വിൻ മടങ്ങിയത്.

ബെഡ്വിൻ ടൈറ്റസിനോട് പോപ്പിനോടൊപ്പം കഴിച്ച പനാമിയൻ ആഹാരത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു ‘ഞങ്ങൾ പാപ്പായോട് കൂടുതൽ സംസാരിക്കുന്നതിന്റെ തിരക്കിലായിരുന്നു, വലിയൊരനുഗ്രഹമായി ഈ നിമിഷത്തെ കാണുന്നു’.

ശനിയാഴ്ച വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള പനാമ അതിരൂപതയുടെ മേജർ സെമിനാരിയിൽ വെച്ചായിരുന്നു പാപ്പായോടൊപ്പമുള്ള ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker