പനാമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്ത് ബാലരാമപുരത്തുകാരന്‍ എവുജിന്‍ ഇമ്മാനുവേല്‍
പനാമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുത്ത് ബാലരാമപുരത്തുകാരന്‍ എവുജിന്‍ ഇമ്മാനുവേല്‍
അനിൽ ജോസഫ്
പനാമ സിറ്റി: അമേരിക്കയിലെ പനാമയില്‍ നടക്കുന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തില്‍ പങ്കെടുക്കാനുളള അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുകയാണ് ബാലരാമപുരം സ്വദേശിയും വിശുദ്ധ സെബസ്ത്യാനോസ് ഇടവകാഗവുമായ എവുജിന്‍ ഇമ്മാനുവലിന്. ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ 155 രാജ്യങ്ങളില്‍ നിന്നായി ഒന്നര ലക്ഷം യുവജനങ്ങളാണ് പങ്കെടുക്കുന്നത്.
നെയ്യാറ്റിന്‍കര രൂപതാ ജീസസ് യൂത്തിന്‍റെ സജീവ പ്രവര്‍ത്തകനും ഗായകനും കീബോര്‍ഡിസ്റ്റുമായ എവുജിന്‍ ജീസസ് യൂത്തിന്‍റെ തന്നെ ബാന്‍ഡായ “വോക്സ് ക്രിസ്റ്റി”യുടെ പ്രധാന ഗായകനെന്ന നിലയിലാണ് പനാമയിലെ ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് സംഗമത്തില്‍ വോക്സ് ക്രിസ്റ്റി ഉള്‍പ്പെടെ 2 ബാന്‍ഡുകള്‍ പങ്കെടുക്കന്നുണ്ട്.
ഇന്ന് ഇന്ത്യന്‍ സമയം 10 മണിയോടെ വോക്സ് ക്രിസ്റ്റിക്ക് പനാമയിലെ ഒമര്‍ പാര്‍ക്കില്‍ യുവജന സംഗമവേദിയില്‍ അരമണിക്കൂവര്‍ അവസരം ലഭിച്ചു. ഒരു മലയാള ഗാനവും മറ്റ് ഇംഗ്ലീഷ് ഗാനങ്ങളും ബാന്‍ഡ് അവതരിപ്പിച്ചു. ‘കുരിശിലൂടെ മാനവജനതയുടെ രക്ഷ’ എന്ന ആശയമായിരുന്നു നാടന്‍ പാട്ട് രൂപത്തില്‍ പനാമയിലെ യൂത്ത് സംഗമ വേദിയില്‍ എവുജിന്‍ സംഘവും അവതരിപ്പിച്ചത്.
തിരുവനന്തപുരം സംഗീത കോളേജില്‍ എം.എ. മ്യൂസിക് ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ് 21 കാരനായ എവുഗിന്‍. 20 ഓളം ക്രിസ്ത്യന്‍ ഭക്തിഗാന കാസറ്റുകളില്‍ പാടിയിട്ടുളള എവുജിന്‍റെ ജീവിതത്തില്‍ പനാമയില്‍ ലഭിച്ച അവസരത്തിന് ദൈവത്തിന് നന്ദി പറയുകയാണ് ഈ യുവാവ്. ബാലരാമപുരം സ്വദേശികളായ എഡ്വിന്‍ മോറിസിന്‍റെയും ജാസ്മിന്‍ മേരിയുടെയും 4 മക്കളില്‍ 2 ാമനാണ് എവുജിന്‍ ഇമ്മാനുവല്‍.
22 -ന് ആരംഭിച്ച ആഗോള കത്തോലിക്ക യുവജനസംഗമം 27 പോപ്പ് ഫ്രാന്‍സിസ് അര്‍പ്പിക്കുന്ന ദിവ്യബലിയോടെ സമാപിക്കും. പനാമ തീരത്തോടു ചേര്‍ന്ന 64 ഏക്കര്‍ വിസൃതിയുളള സിന്‍റെ കോസ്റ്റെറ ബിച്ചാണ് യുവജന സംഗമത്തിന്‍റെ പ്രധാന വേദി.