നല്ല നിലത്ത് വിതച്ചു നൂറുമേനി കൊയ്യാൻ ഒരുങ്ങി ആര്യനാട് കർമല മാതാ ഫൊറോന ദേവാലയം
നല്ല നിലത്ത് വിതച്ചു നൂറുമേനി കൊയ്യാൻ ഒരുങ്ങി ആര്യനാട് കർമല മാതാ ഫൊറോന ദേവാലയം
സ്വന്തം ലേഖകന്
ആര്യനാട്: ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ; നാടൻ കൃഷി ഇനങ്ങളായ വെണ്ട, ചീര, മുളക്, പയറ്, വെള്ളരിക്കാ, പടവലം തുടങ്ങിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആഘോഷമാക്കി മാറ്റുകയാണ് ആര്യനാട് കർമല മാതാ ദേവാലയം. 500 ലധികം പച്ചക്കറികളാണ് പള്ളി പരിസരത്ത് വിളയുന്നത്.
നെയ്യാറ്റിൻകര രൂപതയുടെ സാമൂഹിക ശുശ്രൂഷ സമിതിയായ നിഡ്സിന്റെ 80 യൂണിറ്റുകളിൽ പ്രാവർത്തികമാക്കിയ “ജൈവകൃഷി ആരോഗ്യ സുസ്ഥിതിക്ക്” എന്ന പദ്ധതി പ്രകാരം കൃഷിയിറക്കിയാണ് ആര്യനാട് കർമല മാതാ ഫൊറോന ദേവാലയം ശ്രദ്ധേയമായത്.
ഫൊറോന ദേവാലയ ഇടവക വികാരിയും ബോണക്കാട് കുരിശുമല റെക്ടറുമായ ഫാ. ഡെന്നീസ് മണ്ണൂരും കോൺവന്റ് സിസ്റ്റേഴ്സും ഇടവകാംഗങ്ങളും പള്ളിമേടയിലെ അര ഏക്കറോളം സ്ഥലത്ത് നട്ട് പരിപാലിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കാണാനും ഉല്പന്നങ്ങൾ വാങ്ങാനും നിരവധിപ്പേരാണ് എത്തുന്നത്. ജൈവവളമായ ചാണകം, പച്ചിലവളം, കമ്പോസ്റ്റ് വളം, കോഴിവളം എന്നിവ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. കൂടാതെ മുറതെറ്റാതെ രണ്ടുനേരം നനയും പതിവാണ്. കൃത്രിമ രാസവള പ്രയോഗമോ, വിഷാംശം കലർന്ന മരുന്നു തളിയോ കൃഷിയിലുടനീളം ഉണ്ടായിട്ടില്ലെന്നതാണി
ജൈവ പച്ചക്കറിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ച് കൂടുതൽ വിളവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് വികാരി ഫാ. ഡെന്നീസ് മണ്ണൂർ പറഞ്ഞു. ‘ആരോഗ്യ സുരക്ഷയ്ക്കു ജൈവ വളകൃഷി അത്യന്താപേക്ഷിതമാണെന്
ഫ്രാൻസീസ് മാർപാപ്പയുടെ ചാക്രിക ലേഖനമായ ലൗഡാത്തോസ് (അങ്ങേയ്ക്കു സ്തുതി) വിഭാവനം ചെയ്യുന്ന ജൈവ സമ്പുഷ്ടവും മലിനരഹിതവുമായി പൊതുഭവനമായ ഈ ഭൂമിയെ സംരക്ഷിക്കുന്നതാകണം നമ്മുടെ ജീവിതചര്യ എന്ന ആശയവും ഈ കൃഷി രീതിയിലൂടെ അവലംബിച്ചിട്ടുണ്ടെന്ന് ഫാ. ഡെന്നീസ് പറഞ്ഞു. കൂടുതൽ ഉദ്പാദിപ്പിച്ച് കുറഞ്ഞവിലയിൽ ഉപഭോക്താക്കളിലെത്തിക്