Education

ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്: 2019-20 അപേക്ഷ ക്ഷണിച്ചിരിക്കുന്നു

Pre-Matric, Post-Matric and Merit cum Means ഇങ്ങനെയുള്ള മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്

ഫാ.ആഷ്‌ലിൻ ജോസ്

ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിനുള്ള 2019-20 അധ്യയന വർഷത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു Pre-Matric, Post-Matric and Merit cum Means ഇങ്ങനെയുള്ള മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. എല്ലാവരും ശ്രദ്ധയോടെ വായിച്ച് നമ്മുടെ വിദ്യാർത്ഥികളെ സഹായിക്കുവാൻ ശ്രദ്ധിക്കുക.

Pre-Matric Scholarship

Pre-Matric Scholarship ന് അപേക്ഷിക്കേണ്ട അവസാന തീയതി 15/10/2019 ആണ്.
ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികൾക്കായി കേന്ദ്ര ഗവർന്മെന്റിന്റെ സഹായത്തോടെ നടപ്പാക്കി വരുന്ന സ്കോളർഷിപ്പാണിത്. ഒന്നാം ക്ലാസില്‍ പഠിക്കുന്നവർക്ക് രക്ഷിതാക്കളുടെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് നൽകുക.
രണ്ടു മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥികൾക്ക് മുൻവർഷത്തെ വാർഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാർക്ക് ഉണ്ടായിരിക്കണം. മുൻവർഷം സ്‌കോളർഷിപ്പ് ലഭിച്ചവര്‍ ‘റിന്യൂവല്‍ കോളം’ നിർബന്ധമായും മാർക്ക് ചെയ്യണം. ഒരു കുടുംബത്തില്‍ പരമാവധി രണ്ട് കുട്ടികള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.

Post-Matric Scholarship

പ്ലസ് വൺ, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, പി.എച്ച്.ഡി. എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, സിക്ക്, പാഴ്സി വിദ്യാർഥികൾക്കായി കേന്ദ്ര ഗവർന്മെന്റിന്റെ മൈനോരിറ്റി അഫയേഴ്സ് ഏർപ്പെടുത്തി, സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന സ്കോളർഷിപ്പാണിത്. ടെക്നിക്കല്‍, വൊക്കേഷണല്‍, ഐ.ടി.ഐ., ഐ.ടി.സി. അഫിലിയേറ്റഡ് കോഴ്സുകള്ക്ക് പഠിക്കുന്നവർക്കും ഈ സ്കോളർഷിപ്പ് ലഭ്യമാകും. വാർഷിക കുടുംബവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. മുൻവർഷത്തെ പരീക്ഷയില്‍ അമ്പത് ശതമാനത്തില്‍ കുറയാത്ത മാർക്കുണ്ടായിരിക്കണം. ഒരു കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ പേർക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുകയില്ല. മറ്റ് സ്കോളർഷിപ്പോ, സ്റ്റൈപ്പന്റോ വാങ്ങുന്നവരാകരുത്. പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പുകള്‍ വർഷാവർഷം പുതുക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി 31/10/2019.

Merit cum Means Scholarship

ടെക്നിക്കൽ, പ്രൊഫഷണൽ കോഴ്സ് ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
അവസാന തീയതി 31/10/2019.
ഏതെങ്കിലും ഒരു സ്കോളർഷിപ്പിനേ ഓൺലൈനായി അപേക്ഷിക്കാനാവൂ. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലായിരിക്കണം പഠനം.
ഓൺലൈൻ അപേക്ഷ നൽകാനായി http://www.scholarships.gov.in അല്ലെങ്കിൽ
http://www.minorityaffairs.gov.in അല്ലെങ്കിൽ Mobile App- National Scholarships ( NSP) സന്ദർശിക്കുക.
സംശയം പരിഹരിക്കാൻ (FAQs) National Scholarship Portal homepage കാണുക.
നിലവിലുള്ള Bank Account വിവരങ്ങൾ നൽകാൻ ശ്രമിക്കുക.
സ്ഥാപനങ്ങൾ National Scholarship Portal-ൽ രെജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം.
Toll Free – 1800-11-2001

മറ്റ് സാദ്ധ്യതകൾ…

വിദ്യാലക്ഷ്മി – വിദ്യാഭ്യാസ വായ്പാ പദ്ധതി

ഇ-ഗ്രാന്റ്സ്

നാഷണല്‍ ടാലന്റ് സേർച്ച് എക്സാമിനേഷന്‍; പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദേശീയ പരീക്ഷ ജയിച്ചാല്‍ തുടര്‍ പഠനം സ്കോളർഷിപ്പോടെ നടത്താം

കേരള ഗസറ്റഡ് റാങ്കിലേക്കുള്ള നിയമനങ്ങൾക്കായി KAS യോഗ്യത പരീക്ഷ; ഡിഗ്രി യോഗ്യതയുള്ളവർക്ക്‌ ലഭിക്കുന്ന മികച്ച അവസരം

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker