ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹം – കെ എല്‍ സി എ
കഴിഞ്ഞ ദിവസം ഇതു ചൂണ്ടിക്കാട്ടി കെ എല്‍ സി എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
സ്വന്തം ലേഖകന്‍
കൊച്ചി; ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ വിതരണം ചെയ്യപ്പെടുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉള്ളില്‍ തന്നെ, പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജനസംഖ്യാനുപാതികമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കേരള ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കാനുളള തീരുമാനം സ്വാഗതാര്‍ഹമെന്ന കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസം ഇതു ചൂണ്ടിക്കാട്ടി കെ എല്‍ സി എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
കേരളത്തില്‍, എല്ലാ ന്യൂനപക്ഷങ്ങളും മറ്റ് പിന്നാക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല.
ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രൈസ്തവര്‍, മുസ്ലീം മുതലായ വിഭാഗങ്ങള്‍ ഒരേസമയം ന്യൂനപക്ഷവും ‘മറ്റു പിന്നാക്ക വിഭാഗങ്ങള്‍’ എന്ന പട്ടികയിലും ഉള്‍പ്പെട്ടു വരുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളും പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികളും രണ്ടും, രണ്ടായിത്തന്നെ കാണണം. ന്യൂനപക്ഷങ്ങള്‍ക്കിടിയിലെ പിന്നാക്കാവസ്ഥ വേര്‍തിരിച്ച് കണ്ട് അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഈ നടപടി ഉപകരിക്കുമെന്ന് പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവര്‍ പറഞ്ഞു.