നോമ്പുകാലം ജീവിത നവീകരണത്തിന്‍റെ നാളുകളാകണം; ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍
നോമ്പുകാലം ജീവിത നവീകരണത്തിന്‍റെ നാളുകളാകണം; ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നോമ്പുകാലം ജീവിത നവീകരണത്തിന്റെ നാളുകളാകണമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. പരസ്നേഹ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും അപരനെ സ്നേഹിക്കുന്നതിനും കഴിഞ്ഞാലെ നോമ്പിന് പ്രധാന്യമുളളൂ എന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ വിഭൂതി ബുധന്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു അദ്ദേഹം.
ഇടവക വികാരി മോണ്‍.അല്‍ഫോണ്‍സ് ലിഗോറി, ഫാ.രാഹുല്‍ലാല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
തീര്‍ഥാടന കേന്ദ്രങ്ങളായ കമുകിന്‍കോട് അന്തോണിസ് ദേവാലയത്തില്‍ ഫാ.ജോയിമത്യാസും, ബാലരാമപുരം സെന്‍റ് സെബസ്ത്യാനോസ് ദേവാലയത്തില്‍ ഫാ.പയസ് ലോറന്‍സും, വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ മോണ്‍.വി.പി.ജോസും, തെക്കന്‍ കുരിശുമലയില്‍ ഫാ.രതിഷ് മാര്‍ക്കോസും, തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തില്‍ ഫാ.ജറാള്‍ഡ് മത്യാസും, ബോണക്കാട് വിശുദ്ധ അമലോത്ഭവമാതാ ദേവാലയത്തില്‍ ഫാ.സെബാസ്റ്റ്യന്‍ കണിച്ച് കാന്നത്തും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വിഭൂതി ബുധനോടെ ആഗോള ലത്തീന്‍ സഭയില്‍ 40 ദിവസത്തെ വലിയ നോമ്പിനും തുടക്കമായിരിക്കുന്നു.