Diocese
നെല്ലിമൂട് വിശുദ്ധ സെബാസ്റ്റ്യന്‍ കുരിശടി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു
നെല്ലിമൂട് വിശുദ്ധ സെബാസ്റ്റ്യന്‍ കുരിശടി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: കാഞ്ഞിരംകുളം ദിവ്യകാരുണ്യ ദേവാലയത്തിനു കീഴിലെ വിശുദ്ധ സെബസ്ത്യനോസ് കുരിശടി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു.
112 വര്‍ഷം പഴക്കമുളള പുരാതന കുരിശടിയുടെ ഗ്ലാസുകളാണ് തകര്‍ത്തത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ആക്രണം നടന്നതെന്നാണ് സൂചന. നെയ്യാറ്റിന്‍കര എസ്ഐ സെന്തില്‍കുമാറിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയാണ്.
കോവളം എംഎല്‍എ എം വിന്‍സെന്‍റ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഇടവക വികാരി ഫാ.ടി ബിനുവും കെഎല്‍സിഎ രൂപത ജനറല്‍ സെക്രട്ടറി ടി സദാനന്ദനും പറഞ്ഞു.