Kerala

നെയ്യാറ്റിൻകര ലോഗോസ്‌ പാസ്റ്ററൽ സെന്ററിന്‌ നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; ഗേറ്റും ജന്നാല ചില്ലുകളും തകർത്തു

നെയ്യാറ്റിൻകര ലോഗോസ്‌ പാസ്റ്ററൽ സെന്ററിന്‌ നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; ഗേറ്റും ജന്നാല ചില്ലുകളും തകർത്തു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ആധ്യാത്‌മിക കേന്ദ്രമായ വ്‌ളാങ്ങാ മുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിന്‌ നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഇന്നലെ പുലർച്ചയോടെ സെന്ററിന്റെ പ്രധന ഗേറ്റിന്‌ മുൻവശത്തായി സംഘം ചേർന്നെത്തിയ 100 ഓളം പേരാണ്‌ ആക്രണത്തിന്‌ പിന്നിലെന്ന്‌ സംഭവത്തിന്‌ ദൃക്‌സാക്ഷിയായ പേയാട്‌ മൈനർ സെമിനാരി പ്രീഫെക്‌ട്‌ ഫാ. രാജേഷ്‌ കുറിച്ചിയിൽ പറഞ്ഞു.

രൂപതാ ക്ലർ ജി & റിലീജിയസ്‌ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ദൈവ വിളി ക്യാമ്പിൽ പങ്കെടുക്കാനെത്തിയ പ്ലസ്‌ 2 ക്ലാസിലെ പെൺകുട്ടികളടക്കം 150 ഓളം വിദ്യാർത്ഥികൾ തങ്ങിയിരുന്ന കെട്ടിടത്തിന്‌ നേരെയാണ്‌ സാമൂഹ്യ വിരുദ്ധർ ആക്രമണം അഴിച്ച്‌ വിട്ടത്‌. ഗേറ്റ്‌ തകർത്ത്‌ അക്രമികൾ പാസ്റ്ററൽ സെന്ററിലേക്ക്‌ കടന്ന സമയം റോഡിനിരുവശത്തുനിന്നും കെട്ടിടത്തിന്‌ നേരെ ശക്‌തമായ കല്ലേറും ഉണ്ടായി. കല്ലേറിൽ രൂപതാ വിദ്യാഭ്യസകാര്യാലയം, നിഡ്‌സ്‌, ഡോർമെറ്ററി, കോറിഡോർ തുടങ്ങിയ ഇടങ്ങളിലെ ജന്നാല ചില്ലുകൾ തകർന്നു.

അക്രമണങ്ങൾ നടക്കുമ്പോൾ സെന്ററിനുള്ളിൽ ഒരു വൈദികനും രണ്ട്‌ കന്യാസ്‌ത്രീകളും മാത്രമാണ്‌ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നത്‌. അക്രമി സംഘം ലോഗോസ്‌ വളപ്പിൽ പ്രവേശിച്ചിട്ടും ആരും പുറത്തിറങ്ങിയിരുന്നില്ല, തുടർന്ന്‌ വൈദികനെയും കന്യാസ്‌ത്രികളെയും മണിക്കൂറോളം ചീത്ത വിളച്ച സംഘം പുലർച്ചെ 3 മണിയോടെ സ്‌ഥലം വിട്ടു.

സംഭവമറിഞ്ഞ്‌ ലോഗോസ്‌ ഡയറക്‌ടർ ഡോ. സെൽവരാജൻ, റെക്‌ടർ ഡോ. ക്രിസ്‌തുദാസ്‌ തോംസൺ, നിഡ്‌സ്‌ ഡയറക്‌ടർ എസ്‌. എം. അനിൽകുമാർ, കെ.എൽ.സി.എ. പ്രസിഡന്റ്‌ ഡി. രാജു, കെ.എൽ.സി.എ. സംസ്‌ഥാന സമിതി അംഗം സഹായദാസ്‌, കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആൽറ്റിസ്‌ തുടങ്ങിയവർ സംഭവ സ്‌ഥിത്തെത്തി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker