Diocese
നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ അവധികാല ബൈബിൾ പരിശീലനം ഓൺലൈനിൽ
മെയ് മാസം പതിനേഴാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ...
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ വചനബോധന കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അവധികാല ബൈബിൾ പരിശീലനം കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനിലൂടെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തുമെന്ന് അജപാലന ശുശ്രൂഷാ ഡയറക്ടർ ഫാ.ജോയി സാബു വൈ അറിയിച്ചു.
‘ഫെയ്ത് ക്രിസലിസ്’ എന്ന പേരിലാണ് വി.എഫ്.എഫ്. 2020 അവധികാല ബൈബിൾ പരിശീലനം നടത്തുക. മെയ് മാസം പതിനേഴാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ഈ വിശ്വാസ പരിശീലനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും, ഇത് ആഘോഷത്തിന്റെയും വിശ്വാസ പരിശീലനത്തിന്റെയും ദിനമായിരിക്കുമെന്നും, സമ്മാനപ്പെരുമഴയുടെ ഈ ദിനമായിരിക്കുമെന്നും വചനബോധന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ആർ.പി.റോബിൻ രാജ് പറഞ്ഞു.