India

നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസിന് രൂപതാ വൈദീക ദേശീയ കോൺഗ്രസിന്റെ ആദരം

മോൺസിഞ്ഞോറിന്റെ ആത്മീയ-സാമൂഹ്യ പ്രവർത്തനങ്ങൾക്കായിരുന്നു ആദരം...

സ്വന്തം ലേഖകൻ

വേളാങ്കണ്ണി: നെയ്യാറ്റിൻകര രൂപതയ്ക്ക് അഭിമാനമായി രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്. രൂപതാ വൈദീകരുടെ ദേശീയ കോൺഗ്രസാണ് (CDPI) മോൺസിഞ്ഞോറിന്റെ ആത്മീയ-സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ആദരം നൽകിയത്. ദിവ്യബലിക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന 750-ലധികം വൈദീകരുടെ സാന്നിധ്യത്തിലായിരുന്നു വൈദീകർക്ക് മാതൃകയാകുന്ന പ്രവർത്തന മികവിന് അദ്ദേഹത്തെ ആദരിച്ചത്. CDPI ചെയർമാൻ ബിഷപ്പ് ഉദുമല ബാലയാണ് ആദരം നൽകിയത്.

സഭ എന്നും പാവങ്ങളോടൊപ്പം ആയിരിക്കണമെന്നും, പരിശുദ്ധപിതാവ് ഫ്രാൻസിസ് പാപ്പാ നൽകുന്ന വലിയ മാതൃക നമ്മൾ ഓരോ വൈദീകരും അനുദിന ജീവിതത്തിൽ പകർത്തണമെന്നും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വൈദീകരോട് ആഹ്വാനം ചെയ്തു.

മോൺ.ജി.ക്രിസ്തുദാസ് തന്റെ മറുപടി പ്രസംഗത്തിൽ, “പൗരോഹിത്യത്തിന്റെ സന്തോഷം” എന്ന വിഷയത്തെ ആസ്പദമാക്കി തന്റെ വൈദീക ജീവിതത്തിൽ ലഭ്യമായ രണ്ടു സൗഭാഗ്യങ്ങളെക്കുറിച്ച് പങ്കുവെച്ചു. 1) 1979-ൽ വി.മദർ തെരേസ താൻ വികാരിയായിരുന്ന അരുവിക്കര ഇടവകയിലേയ്ക്ക് കടന്നുവന്നത് ആ വിശുദ്ധയോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞതുമായ നിമിഷങ്ങൾ; 2) വി.ജോൺ പോൾ രണ്ടാമൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ആ വിശുദ്ധന്റെ സാമീപ്യമനുഭവിക്കാൻ സാധിച്ച നിമിഷങ്ങൾ. ഈ അനുഭവങ്ങൾ എന്നും എന്റെ വൈദീക ജീവിതത്തെ കൂടുതൽ തീക്ഷ്ണതയുള്ളതാക്കിയെന്നും, ദൈവജനത്തെ (പാവങ്ങളെ) സഹായിക്കാൻ ലഭിക്കുന്ന ഒരവസരത്തിൽ നിന്നും പിന്നോട്ട് പോകാതിരിക്കാനുള്ള പ്രചോദങ്ങളായിട്ടുണ്ടെന്നും മോൺസിഞ്ഞോർ പറഞ്ഞു.

നെയ്യാറ്റിൻകര-തിരുവനന്തപുരം മേഖലകളിൽ മോൺസിഞ്ഞോറിന്റെ സാമൂഹ്യ ഇടപെടലുകൾ എന്നും പ്രത്യേക ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. നെയ്യാറ്റിൻകര രൂപതയിൽ വളരെ വിജയകരമായി മുന്നോട്ട് പോകുന്ന “കാരുണ്യ പദ്ധതി” അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker