നെയ്യാറ്റിൻകര രൂപതാഗം അനൂപിന് മള്‍ട്ടീമീഡിയയില്‍ 3-Ɔo റാങ്ക്
നെയ്യാറ്റിൻകര രൂപതാഗം അനൂപിന് മള്‍ട്ടീമീഡിയയില്‍ 3-Ɔo റാങ്ക്
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും B.A. മള്‍ട്ടീമീഡിയയില്‍ നെയ്യാറ്റിന്കര രൂപതയിലെ കല്ലാമം സെന്റ് പോള്‍സ് ഇടവകാഗം അനൂപിന് 3-Ɔo റാങ്ക് ലഭിച്ചു. നെയ്യാറ്റിൻകര രൂപതയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിന്റെ നിമിഷമാണെന്ന് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു.
പഠനത്തിന്റെ ഭാഗമായി ജയ്ഹിന്ദ് ടിവിയിലും കൈരളി ചാനലിലുമാണ് അനൂപ് തന്റെ ഇന്റെർണൽഷിപ്പ് ചെയ്തത്. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലാണ് അനൂപ് പഠിച്ചത്. തുടര്‍പഠനമായ സിനിമാ & ടെലിവിഷന്‍ കോഴ്സില്‍ പോസ്റ്റ്ഗ്രാജുവേഷൻ അവിടെ തന്നെ തുടരാനാണ് തീരുമാനം.
ജീസസ് യൂത്തിന്റെയും കെ.സി.വൈ.എം.ന്റെയും സജീവ പ്രവര്‍ത്തകനായ അനൂപ് ബി.സി.സി. റിസോഴ്സ് പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്ലാമം സ്വദേശികളായ ധര്‍മ്മദാസ് റീന ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് അനൂപ്.
അനൂപിന്റെ വിജയത്തില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ്, ഇടവക വികാരി ഫാ.ഡെന്നിസ് മണ്ണൂര്‍ തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ചു.