Kerala

നെയ്യാറ്റിൻകര രൂപതാംഗം ഫാ.ബിനുവിന് സോഷ്യോളജിയിൽ ഡോക്ടറേറ്റ്

തിരുവനന്തപുരം ജില്ലയിലെ വിവിധ കുടുംബങ്ങളിൽ വയോധികരെ ശുശ്രൂഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം പ്രബന്ധ വിഷയം...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ പുത്തൻകട ഇടവകാംഗമായ ഫാ.ബിനു റ്റി. തമിഴ്നാട് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. “Changing Patterns of the Elderly Care in Families In Thiruvananthapuram District of Kerala” തിരുവനന്തപുരം ജില്ലയിലെ വിവിധ കുടുംബങ്ങളിൽ വയോധികരെ ശുശ്രൂഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം ആയിരുന്നു റവ.ഡോ.ബിനുവിന്റെ പ്രബന്ധ വിഷയം.

അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് പ്രബന്ധത്തിന്റെ രത്നചുരുക്കം ഇങ്ങനെയാണ്: തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകളിൽ കുടുംബങ്ങളിൽ വയോധികരെ ശുശ്രൂഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം. വാർദ്ധക്യ പ്രശ്നങ്ങൾ, അവരെ പരിചരിക്കുന്നവരുടെ പ്രശ്നങ്ങൾ, വയോധികർക്ക് വേണ്ടിയുള്ള സർക്കാർ സുരക്ഷാ പദ്ധതികൾ തുടങ്ങിയ കാര്യങ്ങളാണ് പ്രബന്ധത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

1998-ൽ പേയാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് മൈനർ സെമിനാരിയിൽ ചേർന്നു, ആലുവ കാർമ്മലഗിരി സെമിനാരിയിൽ ഫിലോസഫി പഠനവും തിയോളജി പഠനവും പൂർത്തിയാക്കി. തുടർന്ന്, 2009-ൽ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചു.

സെമിനാരി പഠനത്തിന് ശേഷം പേയാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് സെമിനാരിയിൽ ആത്മീയ പിതാവായും പ്രീഫെക്റ്റായും സേവനമനുഷ്ഠിച്ച അദ്ദേഹം ഈഴക്കോട് ഇടവക വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന്, നെല്ലിമൂട് ഇടവക വികാരിയായി സ്ഥാനമേറ്റശേഷമാണ് ഡോക്ടറേറ്റ് പഠനങ്ങൾ ആരംഭിച്ചത്.

പുത്തൻകട, പുല്ലിംഗലിലെ മാതാഭവനിൽ നിര്യാതനായ ഡി. തങ്കയ്യൻ, കെ. വത്സല ദമ്പതികൾ റവ.ഡോ.ബിനുവിന്റെ മാതാപിതാക്കളാണ്. സഹോദരങ്ങൾ: ബിജീഷ് റ്റി., ബിജി റ്റി. എന്നിവർ സഹോദരങ്ങളാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker