നെയ്യാറ്റിൻകര രൂപതയുടെ LCYM പരിസ്ഥിതി ദിനാഘോഷവും യുവജന ബുള്ളറ്റിന്റെ ഉദ്‌ഘാടനവും നടത്തി
നെയ്യാറ്റിൻകര രൂപതയുടെ LCYM പരിസ്ഥിതി ദിനാഘോഷവും യുവജന ബുള്ളറ്റിന്റെ ഉദ്‌ഘാടനവും നടത്തി
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ ലാറ്റിൻ കാത്തോലിക് യൂത്ത് മൂവ്മെന്റ് (LCYM) പരിസ്ഥിതി ദിനാഘോഷവും യുവജന ബുള്ളറ്റിന്റെ ഉദ്‌ഘാടനവും യൂത്ത് സർവ്വേയുടെ രൂപതാതല ഉദ്ഘാടനവും നടത്തി.
അഭിവന്ദ്യ പിതാവ് വിൻസെന്റ് സാമുവേൽ ആണ് പരിസ്ഥിതി ദിനാഘോഷത്തിന്റെയും യുവജന ബുള്ളറ്റിന്റെയും യൂത്ത് സർവ്വേയുടെ രൂപതാതല ഉദ്ഘാടനവും നടത്തിയത്. ‘പരിസ്ഥിതി ദിനാഘോഷം കേവലം ആഘോഷത്തിൽ മാത്രം ഒതുക്കരുതെന്നും ഇത് നമ്മൾ പ്രവർത്തികമാക്കിക്കൊണ്ട് പരിശുദ്ധ പിതാവ് പറയുന്നത് പോലെ പ്രകൃതിയെ സ്നേഹിക്കുന്നവരായി മാറണമെന്ന് ആഹ്വാനം ചെയ്തു’. വൃക്ഷതൈ നട്ടുകൊണ്ടായിരുന്നു ബിഷപ്പ് പരിസ്ഥിതി ദിനാഘോഷം ഉദ്‌ഘാടനം ചെയ്തത്.
ജൂൺ 5-ന് ആഘോഷിക്കപ്പെട്ട ലോക പരിസ്ഥിതി ദിനാഘോഷത്തോടുള്ള തങ്ങളുടെ കൈകോർക്കലാണ് ഈ പരിസ്ഥിതി ദിനാഘോഷത്തിലൂടെ ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്ന് യുവജന പ്രതിനിധികൾ പറഞ്ഞു.
തുടർന്ന്, രൂപതയിൽ നിന്നും LCYM യുണിറ്റ് എല്ലാമാസവും പുറത്തിറക്കുവാൻ പോകുന്ന ‘യുവജന ബുള്ളറ്റിന്റെ’ ഉദ്‌ഘാടനവും യൂത്ത് സർവ്വേയുടെ രൂപതാതല ഉദ്ഘാടനവും അഭിവന്ദ്യ വിൻസെന്റ് സാമുവേൽ പിതാവ് നിർവ്വഹിച്ചു.
പ്രസ്തുത ഉദ്‌ഘാടനയോഗത്തിൽ നെയ്യാറ്റിൻകര യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിനു ടി., LCYM നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് അരുൺ തോമസ് അത്താഴമംഗലം തുടങ്ങിയവർ സംസാരിച്ചു.
ഫൊറോന പ്രസിഡന്റുമാരും യുവജന പ്രതിനിധികളും സുഹൃത്തുക്കൾക്കളുമടക്കം വലിയൊരു യുവജന കൂട്ടായ്‌മ പങ്കെടുത്തു.