നെയ്യാറ്റിൻകര രൂപതയുടെ പുതിയ ശുശ്രുഷാ, റീജണൽ കോഓർഡിനേറ്റർമാരും ട്രിബ്യുണൽ ജഡ്‌ജും സത്യപ്രതിജ്ഞ ചെയ്തു
നെയ്യാറ്റിൻകര രൂപതയുടെ പുതിയ ശുശ്രുഷാ, റീജണൽ കോഓർഡിനേറ്റർമാരും ട്രിബ്യുണൽ ജഡ്‌ജും സത്യപ്രതിജ്ഞ ചെയ്തു
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ പുതിയ ശുശ്രുഷാ, റീജണൽ കോഓർഡിനേറ്റർമാരും ട്രിബ്യുണൽ ജഡ്‌ജും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ നെയ്യാറ്റിൻകര മെത്രാസന മന്ദിരത്തിൽ വച്ച്, രൂപതാ അധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ, വികാരി ജനറൽ മോൺ. ജി.ക്രിസ്തു ദാസ്, ചാൻസിലർ റവ.ഡോ.ജോസ് റാഫേൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
രൂപതയുടെ പുതിയ ശുശ്രുഷാ കോ-ഓർഡിനേറ്ററായി മോൺ. വി.പി.ജോസും, നെയ്യാറ്റിൻകര റീജണൽ കോഓർഡിനേറ്ററായി മോൺ.ഡി.സെൽവരാജനും, ട്രിബ്യുണൽ ജഡ്ജ് ആയി റവ.ഡോ.രാഹുൽ ലാലും ആണ് സത്യപ്രതിജ്ഞ ചെയ്ത്.
നേരത്തെ, നെയ്യാറ്റിൻകര റീജണൽ കോ-ഓർഡിനേറ്ററായിരുന്ന മോൺ.വി. പി. ജോസ്, വികാരി ജനറൽ സ്ഥാനമൊഴിഞ്ഞ സ്ഥാനത്തിലേക്കാണ് നിയമിതനായത്. മോൺ.ഡി. സെൽവരാജ് ഇപ്പോൾ ജുഡീഷ്യൽ വികാർ സ്ഥാനവും വഹിക്കുന്നുണ്ട്.
റവ. ഡോ. രാഹുൽ ലാൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റും, ഫ്ലോറൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ലൈസൻഷ്യേറ്റും പൂർത്തിയാക്കിയാണ് രൂപതയിലേയ്ക്ക് തിരികെ വന്നത്. ട്രിബ്യുണൽ ജഡ്ജ് എന്ന ഉത്തരവാദിത്വത്തോടൊപ്പം ബിഷപ്പിന്റെ പേർസണൽ സെക്രട്ടറിയായും സേവനം ചെയ്യും.