Diocese

നെയ്യാറ്റിൻകര രൂപതയിൽ നിന്നും ദുരിതബാധിതർക്ക് ഒരു കൈത്താങ്ങുമായി വനിതകൾ

നെയ്യാറ്റിൻകര രൂപതയിൽ നിന്നും ദുരിതബാധിതർക്ക് ഒരു കൈത്താങ്ങുമായി വനിതകൾ

അൽഫോൻസാ ആന്റിൽസ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ നിന്നും ഒരുകൂട്ടം വനിതകളാണ്, വിജയപുരം രൂപതയിലെ
ദുരിതബാധിതർക്ക് തങ്ങളാൽ സാധിക്കുന്ന രീതിയിൽ ഒരു കൈത്താങ്ങായത്. നെയ്യാറ്റിൻകര രൂപതയിലെ കെ.എൽ.സി.ഡബ്ല്യു.എ. ഭാരവാഹികൾ വിജയപുരം രൂപതയിലെ അടിമാലി, കമ്പിളികണ്ടം ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിക്കുകയും, തങ്ങൾ സമാഹരിച്ച 2 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും, 50000 രൂപയും വിജയപുരം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവിന് കൈമാറുകയായിരുന്നു.

നെയ്യാറ്റിൻകര രൂപതയിലെ കെ.എൽ.സി.ഡബ്ല്യു.എ. അംഗങ്ങൾ ഒരുമയോടെ പ്രവർത്തിച്ചപ്പോൾ അവർ പ്രതീക്ഷിച്ചതിലും കൂടുതൽ നൽകുവാൻ സുമനസുകൾ തയ്യാറായി.

രൂപതയിലെ വിവിധ ഇടവകകളിലെ കെ.എൽ.സി.ഡബ്ല്യു.എ. യൂണിറ്റ് അംഗങ്ങൾ ഇടവകകളിൽ നിന്നും 2 ദിവസം കൊണ്ടു സമാഹരിച്ചവയാണ് ഇവയൊക്കെയും.

പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപിത തിരുന്നാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ പരിശുദ്ധ അമ്മയെപ്പോലെ സഹജീവികളുടെ വേദന ഉൾകൊണ്ടു കൊണ്ട് അവരെ സഹായിക്കുവാനും അവർക്ക് അല്പമെങ്കിലും ആശ്വാസം നൽകുവാനും കെ.എൽ.സി.ഡബ്ല്യു.എ യിലെ വനിതകൾ നടത്തിയ ഈ കൂട്ടായ പരിശ്രമം അഭിനന്ദനാർഹവും മാതൃകാപരവുമാണെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ് പറഞ്ഞു.

വിജയപുരം രൂപതാസോഷ്യൽ സർവ്വീസ് അസിസ്റ്റന്റ് ഡയറക്ടർ റവ.ഫാ.ഫെലിക്സ്, സഹായവുമായി പോയ കെ.എൽ.സി.ഡബ്ല്യു.എ.യ്ക്ക് ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker