നെയ്യാറ്റിൻകര ബിഷപ്പിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതം
ഇത്തരം വിവാദ വിഷയങ്ങളിൽ ബിഷപ്പിനെ വലിച്ചിഴക്കരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്...
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നടൻ ദിലീപുമായിബന്ധപ്പെട്ട കേസിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ജാമ്യം ലഭിക്കാനായി ഇടപെട്ടെന്ന പരാമർശം അടിസ്ഥാന രഹിതമെന്ന് നെയ്യാറ്റിൻകര രൂപതയുടെ വക്താവ് വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്. ഒരു രൂപതയുടെ ആത്മീയ നേതാവെന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിഷപ്പിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും മോൺ. ക്രിസ്തുദാസ് പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.
നടന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാർത്തകൾ അഭ്യൂഹം പരത്തുന്നതും വാസ്തവ വിരുദ്ധവുമാണെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ, ഇത്തരം വിവാദ വിഷയങ്ങളിൽ ബിഷപ്പിനെ വലിച്ചിഴക്കരുതെന്നും വികാരി ജനറൽ അഭ്യർത്ഥിച്ചിട്ടുണ്ട്. നടൻ ദിലീപുമായോ ദിലീപിനെതിരെ പരാതിയുമായി എത്തിയ ബാലചന്ദ്രനുമായോ ബിഷപ്പിനു മുൻപരിചയമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
പത്ര പ്രസ്താവനയുടെ പൂർണ്ണരൂപം: