നെയ്യാറ്റിൻകരയിൽ കെ. സി. വൈ. എം.ന്റെ ഉത്സവ് യുവ 2K19 രൂപതാ കലോത്സവം അരങ്ങേറി
പതിനൊന്നു ഫെറോനകളിൽ നിന്നുമായി അഞ്ഞൂറോളം യുവജന കലാ പ്രതിഭകൾ പങ്കെടുത്തു...
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത സംഘടിപ്പിച്ച “ഉത്സവ് യുവ 2K19” രൂപതാ കലോത്സവം അവതരണ മത്സരങ്ങൾ നവംബർ രണ്ടാം തീയതി വാഴിച്ചൽ ഇമ്മാനുവേൽ കോളേജിൽ വച്ച് നടത്തി. “സ്നേഹത്തിൽ ഒന്നായി യുവത കരുണയ്ക്കും സാക്ഷ്യത്തിനും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു രൂപതാ കലോത്‌സവം.
“ഉത്സവ് യുവ 2K19” ന്റെ അവതരണ മത്സരങ്ങൾ കെ.സി.വൈ.എം. (ലാറ്റിൻ) സംസ്‌ഥാന ഡയറക്ടർ ഫാ.പോൾ സണ്ണി ഔദോഗികമായി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം.രൂപതാ പ്രസിഡന്റ് ശ്രീ.ജോജി അധ്യക്ഷനായിരുന്നു. നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ. ബിനു റ്റി. അനുഗ്രഹ പ്രഭാഷണം നടത്തുകയും; ഉണ്ടൻകോഡ് ഫെറോന ഡയറക്ടർ ഫാ.യേശു ദാസ്, രൂപത ആനിമേറ്റർ ശ്രീ മോഹൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. രൂപതാ ജനറൽ സെക്രട്ടറി ശ്രീ.മനോജ് ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതവും, രൂപതാ ട്രെഷറർ ശ്രീ.അനിൽ ദാസ് നന്ദിയും അർപ്പിച്ചു.
പതിനൊന്നു ഫെറോനകളിൽ നിന്നുമായി അഞ്ഞൂറോളം യുവജന കലാ പ്രതിഭകൾ മാറ്റുരച്ച മാമാങ്കമായിരുന്നു “ഉത്സവ് യുവ 2K19”.