നെയ്യാറ്റിൻകരയിൽ “ആദരവ് 2018” വിദ്യാർത്ഥി സംഗമം
നെയ്യാറ്റിൻകരയിൽ "ആദരവ് 2018" വിദ്യാർത്ഥി സംഗമം
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ, നെയ്യാറ്റിൻകര ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമതിയുടെ നേതൃത്വത്തിൽ ‘ആദരവ് 2018’ എന്ന പേരിൽ വിദ്യാർത്ഥി സംഗമവും ഉന്നത വിജയികളെ അനുമോദിക്കലും, അതോടൊപ്പം മോൺ.വി. പി. ജോസ്, മോൺ. ഡി. സെൽവരാജ് എന്നീ വൈദീകരെ ആദരിക്കലും നടത്തി.
ഞായറാഴ്ച 2 മണിക്ക് കണ്ണറവിള പരിശുദ്ധാത്മ ദേവാലയത്തിൽ വച്ചായിരുന്നു ‘ആദരവ് 2018’. രണ്ടുമണിക്ക് “വിദ്യാർത്ഥികളും നവമാധ്യമങളും”എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നടത്തപ്പെട്ടു. തുടർന്ന് പൊതുസമ്മേളനവും.
പൊതുസമേളനത്തിൽ ഫൊറോന ഡയറക്ടർ റവ. ഫാ. നിക്‌സൺരാജ് അധ്യക്ഷൻ ആയിരുന്നു. രൂപത ശുശ്രുഷ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ് ഉദ്ഘാടനം നടത്തി. നെയ്യാറ്റിൻകര റീജ്യണൽ കോ-ഓർഡിനേറ്റർ മോൺ. ഡി. സെൽവരാജ് മുഖ്യസന്ദേശം പങ്കുവെച്ചു. ശ്രീ അനീഷ് കണ്ണറവിള, ശ്രീ തോമസ്. കെ. സ്റ്റീഫൻ, ശ്രീ ഷിബു, എന്നിവർ ആശംസ അർപ്പിചു സംസാരിച്ചു. ഫൊറാന അനിമേറ്റർ ശ്രീമതി ബീന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് 2017-2018 അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര ഫൊറേനയിൽ SSLC, +2 വിന് എല്ലാം A+, CBSE 95% മാർക്ക്, ഡിഗ്രീ 1st റാങ്ക്, 2nd റാങ്ക്, 3rd റാങ്ക്, MBBS, BAMS, BHMS, PhD, NET, എന്നിവ കരസ്ദമാക്കിയവരെയും,ഫെറോന നടത്തിയ പൊതുവിഞാന പരീക്ഷയിലെ വിജയികളെയും ആദരിച്ചു.
പൊതുസമ്മേളനത്തിൽ ശ്രീ.സുധീർ (ഫൊറേന സെക്രട്ടറി) സ്വാഗതവും
ശ്രീ. അനീഷ് കണ്ണറവിള നന്ദിയും പറഞ്ഞു.