Diocese
നെയ്യാറ്റിന്‍കര രൂപത ഫെയ്സ് മാസ്ക്കുകളും, സാനിട്ടൈസേഷന്‍ സാധങ്ങളും തഹസില്‍ദാര്‍ക്ക് കൈമാറി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ട ഭാഗമായിട്ടാണ് കൈമാറിയത്...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ രണ്ടാംഘട്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, നെയ്യാറ്റിന്‍കര തഹസില്‍ദാറിന് ഫെയ്സ് മാസ്ക്കുകളും സാനിട്ടേഷന്‍ ഉല്‍പ്പന്നങ്ങളും കൈമാറി. വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്റെ നേതൃത്വത്തിലാണ് സാധനങ്ങള്‍ കൈമാറിയത്.
തഹസില്‍ദാര്‍ അജയകുമാര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. രൂപത ഫിനാല്‍സ് ഓഫിസര്‍ ഫാ.സാബുവര്‍ഗ്ഗീസ്, പ്രൊക്യുറേറ്റര്‍ ഫാ.വൈ.ക്രിസ്റ്റഫര്‍, സെക്രട്ടറി ഫാ.രാഹുല്‍ ലാല്‍ തുടങ്ങിയവര്‍ സാധങ്ങള്‍ കൈമാറാനെത്തിയിരുന്നു. നെയ്യാറ്റിന്‍കര രൂപത ഇന്നലെ കളക്ട്രേറ്റിലെത്തി ഫെയ്സ് മാസ്ക്കുകളും സാനിട്ടേഷന്‍ ഉല്‍പ്പന്നങ്ങളും കൈമാറിയിരുന്നു.