നെയ്യാറ്റിന്‍കര രൂപത ടീച്ചേഴ്സ് ഗില്‍ഡിന്റെ ‘സന്നിധി 2019’
നെയ്യാറ്റിന്‍കര രൂപത ടീച്ചേഴ്സ് ഗില്‍ഡിന്റെ 'സന്നിധി 2019'
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ 33 സ്കൂളുകളിലെ ജീവനക്കാര്‍ക്ക് ആത്മീയവും മാനസ്സികവുമായ ഉണര്‍വ്വ് ഉണ്ടാക്കുന്നതിനും, പുതുവര്‍ഷം പുത്തന്‍ ആത്മീയ ചൈതന്യത്തോടെ കുട്ടികളെ അറിവിന്റെ ലോകത്തില്‍ കാര്യക്ഷമയോടേ എത്തിക്കാന്‍ വേണ്ടിയും ‘സന്നിധി 2019’ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ച പരിപാടി നെയ്യാറ്റിന്‍കര അമലോത്ഭ മാതാ കത്തീഡ്രലില്‍ ദേവാലയത്തിലാണ് നടന്നത്.
രൂപതയിലെ 325 അധ്യാപകര്‍ പങ്കെടുക്കുന്ന വാര്‍ഷിക ധ്യാനം ഐ.വി.ഡി ഡയറക്ടര്‍ റവ.ഫാ.ജോണി പുത്തന്‍പുരയ്ക്കല്‍ നേതൃത്വം നല്‍കി. രൂപതാ പ്രസിഡന്റ് ഡി.ആര്‍.ജോസിന്റെ അദ്ധ്യക്ഷതയില്‍കൂടിയ യോഗം എല്‍.സി.സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് അനില്‍ ഉത്ഘാടനം ചെയ്തു.
ഫാ.അലക്സ് സൈമണ്‍, ഫാ.ജോയി സാബു, ഗില്‍ഡ് സെക്രട്ടറി കോണ്‍ക്ലിന്‍ ജിമ്മി ജോണ്‍, സന്നിധി ചെയര്‍മാന്‍ ആര്‍.എസ്.റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.