നെയ്യാറ്റിന്‍കര രൂപത ക്രിസ്മസ് ആഘോഷം ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ചു
നെയ്യാറ്റിന്‍കര രൂപത ക്രിസ്മസ് ആഘോഷം ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ചു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ക്രിസ്മസ് ആഘോഷം ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ നടന്നു. ബിഷപ് വിന്‍സെന്‍റ് സാമുവലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ദിവ്യബലിയില്‍ രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, കാട്ടാക്കട റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ രൂപത ഫിനാന്‍സ് ഡയറക്ടര്‍ മോണ്‍.അല്‍ഫോണ്‍സ് ലിഗോറി തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
തുടര്‍ന്ന് നടന്ന ക്രിസ്മസ് ആഘോഷം ബിഷപ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യ്തു. ക്രിസ്മസ് നല്‍കുന്നത് സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശമാണെന്ന് ബിഷപ് പറഞ്ഞു. വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മോണ്‍.വിന്‍സെന്‍റ് കെ പീറ്റര്‍, ഫാ.ജോയി സാബു, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍, കെഎല്‍സിഎ പ്രസിഡന്‍റ് ഡി.രാജു, സിസ്റ്റര്‍ ഗ്രേസികുട്ടി, കെഎല്‍സിഎഡബ്ല്യൂഎ പ്രസിഡന്‍റ് ബേബി തോമസ്, കെസിവൈഎം പ്രസിഡന്‍റ് ജോജി ടെന്നിസണ്‍, സജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ ഫൊറോനകളില്‍ നിന്നെത്തിയ സന്യാസിനിള്‍ അവതരിപ്പിച്ച കരോള്‍ ഗാനങ്ങള്‍ ക്രിസ്മസ് ആഘോഷത്തെ വ്യത്യസ്തമാക്കി.