Diocese
നെയ്യാറ്റിന്‍കര രൂപതാ വൈദികരും സസന്യസ്‌തരും ക്രിസ്‌മസ് ആഘോഷിച്ചു
നെയ്യാറ്റിന്‍കര രൂപതാ വൈദികരും സസന്യസ്‌തരും ക്രിസ്‌മസ് ആഘോഷിച്ചു
നെയ്യാറ്റിന്‍കര ; രൂപതാ വൈദികരും സന്യസ്‌തരും രൂപതാ മെത്രാന്‍ അഭിവന്ദ്യ വിന്‍സെന്റ് സുമാവല്‍ പിതാവിനൊപ്പം ക്രിസ്‌മസ് ആഘോഷിച്ചു.ഓഖി ദുരന്തത്തില്‍പെട്ടവരോട് സഹാനുഭൂതി കാണിക്കണമെന്നും പരമാവധി സാമ്പത്തിക സമാഹരണം നടത്തിയും പ്രാര്‍ഥനകളര്‍പ്പിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും വിന്‍സെന്റ് സാമുവല്‍ പിതാവ് ആഹ്വാനം ചെയ്യ്‌തു.
ക്രിസ്‌തുമാസ് നഷ്‌ടപ്പെട്ടവര്‍ക്ക് ക്രിസ്‌തുവിന്റെ പ്രകാശമായി മാറണമെന്നും അഭിവന്ദ്യ പിതാവ് കൂട്ടിച്ചേര്‍ത്തു. വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ്, ഡോ.ജോസ്‌റാഫേല്‍, ഫാ.രാഹുല്‍ ബി ആന്റോ,ഡോ.ക്രിസ്‌തുദാസ് തോംസണ്‍ ,സിസ്റ്റര്‍ ജോതിഷ് മേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൈനര്‍ സെമിനാരി വിദ്യാര്‍ഥികള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു