നെയ്യാറ്റിന്‍കര രൂപതാ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മെത്രാഭിഷേക വാര്‍ഷിക നിറവിന്‍ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമായി. രൂപതയുടെ രജത ജൂബിലിക്കൊപ്പം രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവലിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രൂപതാ കൂരിയാ വൈദികരും, നെടുങ്ങാട് റീജിയനിലെ വൈദികരും മാത്രം പങ്കെടുത്ത പരിപാടി നെടുമങ്ങാട് നവജ്യോതി അനിമേഷന്‍ സെന്റെറിലാണ് സംഘടിപ്പിച്ചത്.
1996 നവംബര്‍ 1-നാണ് നെയ്യാറ്റിന്‍കര രൂപത വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സ്ഥാപിച്ചത്. രൂപതാ സ്ഥാപനത്തെത്തുടര്‍ന്ന് പ്രഥമ മെത്രാനായി ഡോ.വിന്‍സെന്റ് സാമുവലിനെ നിയമിച്ചു. തെക്കന്‍ കേരളത്തിലെ സുവിശേഷ പ്രഘോഷണം ലക്ഷ്യമാക്കി ആരംഭിച്ച രൂപത തിരുവനന്തപുരത്തിന്റെ തെക്കന്‍ മലയോര ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നതാണ്. പിന്നോക്കാവസ്ഥയില്‍ നിന്ന് നെയ്യാറ്റിൻകര, നെടുമങ്ങാട് മേഖലകളിലുണ്ടായ കഴിഞ്ഞ 24 വര്‍ഷത്തെ വലിയ വളര്‍ച്ച അസൂയാവഹമാണ്.
നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, കാട്ടാക്കട റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍; ഫൊറോന വികാരിമാരായ ഫാ.ജോസഫ് അഗസ്റ്റിന്‍, ഫാ.ജോസഫ് അനില്‍, ഫാ.റോബര്‍ട്ട് വിന്‍സെന്റ്, ഫാ.എസ്.എം.അനില്‍കുമാര്‍, കാര്‍മ്മല്‍ഗിരി സെമിനാരി പ്രൊഫസര്‍ ഡോ.ആര്‍ബി ഗ്രിഗറി, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ.സാബുവര്‍ഗ്ഗീസ്, കെആര്‍എല്‍സിസി അല്‍മായ കമ്മിഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, തോമസ് കെ.സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
One Comment