Diocese

നെയ്യാറ്റിന്‍കര രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ബോണക്കാട്‌ കുരിശുമലയില്‍;

നെയ്യാറ്റിന്‍കര രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ബോണക്കാട്‌ കുരിശുമലയില്‍;

കുരിശില്‍ മിന്നല്‍ പതിച്ചതെന്ന പോലീസ്‌ വാദത്തെ തളളി വീണ്ടും രൂപത

നെയ്യാറ്റിന്‍കര: കഴിഞ്ഞ ദിവസം ബോണക്കാട്‌ കുരിശുമലയിലെ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട സ്‌ഥലം രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ 15 അംഗ സംഘം സന്ദര്‍ശിച്ചു. രാവിലെ 9.30 തോടെ കാണിത്തടം ചെക്‌പോസ്റ്റില്‍ പേരുകള്‍ രേഖപ്പെടുത്തി അനുമതി വാങ്ങിയ ശേഷമാണ്‌ സംഘം കുരിശുമലയിലെത്തിയത്‌. കുരിശ്‌ തകര്‍ക്കപ്പെട്ടത്‌ മിന്നലിലൂടെയാണെന്ന വാദം തെറ്റെന്ന്‌ സ്‌ഥിരീകരിക്കുന്ന കാഴ്‌ചകളാണ്‌ കുരിശുമലയില്‍ കാണാന്‍ സാധിച്ചതെന്ന്‌ രൂപതാ മാധ്യമ സെല്‍ ഡയറക്‌ടറും കുരിശുമല സംരക്ഷണ സമിതി ലീഗല്‍ അഡ്‌വൈസറുമായ ഡോ.ജയരാജ്‍ പറഞ്ഞു.

കുരിശുമലയുടെ നെറുകയിലെ ഉയര്‍ന്ന ഭാഗത്തു നിന്ന്‌ മാറി കീഴ്‌ക്കാം തൂക്കായ സ്‌ഥലത്ത്‌ സ്‌ഥിതിചെയ്യുന്ന മരക്കുരിശില്‍ മാത്രം മിന്നല്‍ പതിച്ചു എന്ന വാദം പോലീസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ അദ്ദേഹം പറഞ്ഞു. ചിന്നിച്ചിതറിയ മരക്കുരിശിന്റെ ഭാഗങ്ങള്‍ 100 മീറ്റര്‍ ചുറ്റളവില്‍ തെറിച്ച്‌ കിടക്കുന്നതിനാല്‍ സ്‌ഫോടനം നടത്തി കുരിശ്‌ നശിപ്പിച്ചതിന്‌ വലിയ തെളിവാണെന്ന്‌ അദ്ദേഹം പറഞ്ഞു. കൂടാതെ കുരിശിന്റെ കുറുകെയുളള തടി ഉറപ്പിച്ചിട്ടുളള 4 വലിയ ആണികളില്‍ ഒരെണ്ണം ഇളക്കി മാറ്റിയ നിലയിലാണ്‌.

മിന്നല്‍ പതിച്ചാല്‍ നെടുകെ കീറേണ്ട കുരിശ്‌ കുറുകെയും കീറിയിരിക്കുന്നു. കുരിശിന്റെ ഒന്നര ഇഞ്ചോളം ഉളളില്‍ തറച്ചിട്ടുളള ആണികള്‍ തുരുമ്പെടുക്കാതിരിക്കാനായി തടിയുടെ ഭാഗങ്ങളും പശയും വച്ച്‌ അടച്ച നിലയിലായിരുന്നു എന്നാല്‍ കുരിശിന്റെ നെടുകെയുളള ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്‌ കണ്ടെത്തിയിരിക്കുന്നത്‌ .

കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ ഭീകരമായ രീതിയില്‍ കുരിശുമലയിലെ വൃക്ഷങ്ങളുടെ മേലോ കുരിശുകളുടെ മേലോ മിന്നല്‍ പതിച്ചതായുളള റിപ്പോര്‍ട്ടുകളില്ല മരക്കുരിശിനെ മിന്നലിലൂടെ തകര്‍ന്നെന്ന്‌ വരുത്തി തീർക്കാനായി സ്‌ഫോടനം ആസൂത്രണം ചെയ്തതാണെന്നും ഡോ.ജയരാജ്‌ പറഞ്ഞു. കുരിശിന്‌ ചുറ്റും വലിയ തോതില്‍പുല്ലും ചെറു വൃക്ഷങ്ങളുമുണ്ടെങ്കിലും ഇതൊന്നും കരിയുകയോ കത്തിനശിക്കുകയോ ചെയ്യ്‌തിട്ടില്ല.

4 വര്‍ഷം മുമ്പ്‌ തീര്‍ഥാടനത്തിനിടെ ചേരപ്പളളി സ്വദേശി മരിയദാസ്‌ ഇടിമിന്നലേറ്റ്‌ മരിച്ചിരുന്നു എന്നാല്‍ മിന്നലേറ്റ വൃക്ഷവും താഴെയുണ്ടായിരുന്ന പുല്ലും കത്തി നശിച്ചു ഇക്കാര്യം മിയദാസിന്റെ ബന്ധുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു ,അന്ന്‌ മിന്നലേറ്റ്‌ കരിഞ്ഞ വൃക്ഷത്തിന്റെ ഭാഗങ്ങള്‍ ഇന്നും തീര്‍ഥാടന പാതയില്‍ സ്‌മാരകമായി നില്‍ക്കുന്നുണ്ട്‌. ഇതെല്ലാം കണക്കിലെടുക്കുമ്പോഴും തകര്‍ക്കപ്പെട്ട കുരിശിലെ ഭാഗങ്ങളൊന്നും അഗ്‌നിക്കിരയായിട്ടില്ലാത്തതിനാലും സ്‌ഫോടനം നടന്നു എന്നതിന്‌ വ്യക്‌തമായ തെളിവുകളാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker