Diocese
നെയ്യാറ്റിന്‍കര രൂപതയും കോവിഡ് ബാധിച്ച് മരണ മടഞ്ഞ വിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുവാദം നല്‍കി മാതൃകയായി
നെയ്യാറ്റിന്‍കര രൂപതയും കോവിഡ് ബാധിച്ച് മരണ മടഞ്ഞ വിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുവാദം നല്‍കി മാതൃകയായി
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: കോവിഡ് ബാധിച്ച് മരണമടയുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനുളള അനുവാദം നെയ്യാറ്റിന്‍കര രൂപത നല്‍കി. നെയ്യാറ്റിന്‍കര രൂപതയിലെ വഴുതൂര്‍ കര്‍മ്മലമാതാ ദേവാലയ അംഗം പെരുമ്പഴുതൂര്‍ വടകോട് സ്വദേശി ക്ലീറ്റസ് (71) ന്റെ മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തിലാണ് ഇന്ന് (02 08 2020) വൈകിട്ട് 3.30-നു ദഹിപ്പിച്ചത്.
ചുരുക്കം ബന്ധുക്കള്‍ മാത്രം പങ്കെടുത്തുകൊണ്ട് മൃതദേഹം ദഹിപ്പിക്കുതുമായി ബന്ധപ്പെട്ട് ആഗോള കത്തോലിക്കാ സഭയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൃതസംസ്കാര കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഇന്നലെ (02 08 2020) ഇത് സംബന്ധിച്ച അനുവാദം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്ലീറ്റസ് ശനിയാഴച പുലര്‍ച്ചെ 1.40 നാണ് മരണമടഞ്ഞത്.