Diocese

നെയ്യാറ്റിന്‍കര രൂപതയില്‍ മാർച്ച് 31 വരെ പൊതു ദിവ്യബലികള്‍ ഉണ്ടായിരിക്കില്ല

സര്‍ക്കാര്‍ നല്‍കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാ വിശ്വാസികളും സഹകരിക്കണമെന്ന് ബിഷപ്പിന്റെ അഭ്യർത്ഥന...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര രൂപതയില്‍ മാർച്ച് 31 വരെയുളള എല്ലാ പൊതുദിവ്യബലികളും നിര്‍ത്തിവച്ചതായി രൂപത സര്‍ക്കുലറിലൂടെ അറിയിച്ചു. അതായത് വൈദീകർ മാർച്ച് 31 വരെ ജനരഹിത കുർബാനകൾ അതാത് ദേവാലയങ്ങളിൽ അർപ്പിക്കും. ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ വീടുകളിലായിരുന്നു കൊണ്ട് കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പ്രാര്‍ഥിക്കണം. അതേസമയം ലോകമെമ്പാടുമുളള കോവിഡ് 19 ബാധിതരായവരെയും, ആരോഗ്യ പ്രവര്‍ത്തകരെയും സമര്‍പ്പിച്ച് ജനരഹിത ദിവ്യബലികള്‍ സമര്‍പ്പിക്കണമെന്നും രൂപത വൈദികരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ദിവസങ്ങളില്‍ ലൈവ് സ്ട്രീമിംഗിലൂടെ സമൂഹ മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന ദിവ്യബലികളില്‍ വീടുകളില്‍ ഇരുന്ന് പങ്കെടുക്കുന്നത് ഉചിതമാണെന്നും, നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുരിശിന്റെ വഴി പ്രാര്‍ത്ഥന ഉള്‍പ്പെടെയുളള എല്ലാ വിശ്വാസപരമായ കാര്യങ്ങളും വീട്ടിനുളളില്‍ തന്നെ ക്രമീകരിക്കണം. 31 വരെ വിശ്വസികള്‍ക്ക് വ്യക്തിപരമായ പ്രാര്‍ഥനകള്‍ നടത്തുന്നതിന് ദേവാലയങ്ങള്‍ തുറന്നിടാനും ബിഷപ്പ് നിര്‍ദ്ദേശിച്ചു.

കൂടാതെ സര്‍ക്കാര്‍ നല്‍കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാ വിശ്വാസികളും സഹകരിക്കണമെന്നും ബിഷപ്പ് അഭ്യര്‍ഥിച്ചു. ഇതിനകം മതബോധന ക്ലാസുകളും കുടുംബ യോഗങ്ങളും നിര്‍ത്തിവക്കണമെന്ന് ബിഷപ്പ് ആവശ്യപെട്ടിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker