നെയ്യാറ്റിന്‍കര രൂപതയില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു
നെയ്യാറ്റിന്‍കര രൂപതയില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ ഉന്നത വിജയം നേടിയ പ്രതിഭകളുടെ സംഗമം സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കെ.എല്‍.സി.എ., കെ.എല്‍.സി.ഡബ്ല്യൂ.എ., കെ.സി.വൈ.എം.(ലാറ്റിന്‍), പോപ് ഫ്രാന്‍സിസ് സ്റ്റഡി സര്‍ക്കിള്‍ തുടങ്ങിയ രൂപതയിലെ അല്‍മായ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ പരിപാടി ഉദ്ഘാടനം ചെയ്യ്തു. അറിവും വിജ്ഞാനവും സമൂഹത്തിന്‍റെ പുരോഗതിക്കും വ്യക്തി വികാസത്തിനും ഉപയോഗിക്കണമെന്ന് ബിഷപ്പ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസത്തിനൊപ്പം സ്വഭാവ രൂപീകരണത്തിനും പ്രാധാന്യം നല്‍കണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
കെ.എല്‍.സി.എ. രൂപത പ്രസിഡന്‍റ് അഡ്വ.ഡി.രാജു അധ്യക്ഷത വഹിച്ചു. കൊല്ലം സബ് കളക്ടര്‍ അലക്സാണ്ടര്‍ ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി.
രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍, കെ.ആര്‍.എല്‍.സി.സി. ലെയ്റ്റി സെക്രട്ടറി ഫാ.ഷാജ്കുമാര്‍, കെ.എല്‍.സി.എ. ജനറല്‍ സെക്രട്ടറി സദാനന്ദന്‍ ടി., കെ.എല്‍.സി.ഡബ്ല്യൂ.എ. പ്രസിഡന്‍റ് ബേബി തോമസ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് സഹായദാസ്, രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.ജോണി കെ.ലോറന്‍സ്, തോമസ് കെ.സ്റ്റീഫന്‍, ജോണ്‍ കെ.സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടർന്ന്, വിവിധ പരീക്ഷകളില്‍ വിജയിച്ചവരെ ആദരിച്ചു.
PhD വിഭാഗത്തിൽ യൂണിവേഴ്സിറ്റിതല റാങ്ക് കരസ്ഥമാക്കിയ 8 പേരെയും, Plus Two വിന് എല്ലാവിഷയങ്ങൾക്കും A+ നേടിയ 34 പേരെയും, SSLC പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ നേടിയ 144 പേരെയുമാണ് ആദരിച്ചത്.