Diocese

നെയ്യാറ്റിന്‍കര രൂപതയില്‍ വിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കമായി

നെയ്യാറ്റിന്‍കര രൂപതയില്‍ വിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കമായി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: സമുദായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയില്‍ വിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കമായി. വെല്ലുവിളികളെ തരണം ചെയ്ത് ഒരോ കുടുംബങ്ങളിലേക്ക് വിദ്യാഭ്യാസത്തിന്റെ ജ്വലിക്കുന്ന ചിന്തകള്‍ സമഗ്രതയോടെ എത്തിക്കുക എന്നതാണ് പരിപാടികൊണ്ട് ലക്ഷ്യം വക്കുന്നത്. ഇന്ന് രൂപതയിലെ 247 ഇടവകകളിലും വിദ്യാഭ്യസ വര്‍ഷത്തിന് തുക്കം കുറിച്ചു. രൂപതയില്‍ നിന്ന് ഫൊറോനയിലേക്കും, തുടര്‍ന്ന് ഇടവകകളിലേക്കും, പിന്നെ ബി.സി.സി. യൂണിറ്റുകളിലും എത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കുടുംബങ്ങളിലേക്ക് എത്തിക്കുന്ന ചരിത്രപരമായ പ്രക്രിയയാണ് നെയ്യാറ്റിന്‍കര രൂപതയുടെ വിദ്യാഭ്യസ ശുശ്രൂഷയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

വിവിധ ഫൊറോനകളില്‍ നിന്ന് കൃത്യമായ പരിശീലനം ലഭിച്ച 360 പേരടങ്ങുന്ന റിസോഴ്സ് ടീമാണ് ക്ലാസുകള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. കൂടാതെ ഇവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വിദഗ്ദരുടെ സംഘവും പ്രവര്‍ത്തിക്കുന്നു.

ഇന്ന് രൂപതയിലെ ദേവാലയങ്ങളില്‍ വിദ്യാഭ്യാസ ശുശ്രൂഷ സമിതികളുടെ നേതൃത്വത്തിലായിരുന്നു ആരാധനാ ക്രമികരണം. ദിവ്യബലിയെ തുടര്‍ന്ന് വിദ്യാഭ്യാസ വര്‍ഷത്തിന്റെ പ്രത്യേക ലോഗോ പ്രകാശനം ചെയ്തു. തുടര്‍ന്ന് ബി.സി.സി.കളില്‍ തെളിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മൂന്ന് വര്‍ണ്ണങ്ങളിലെ മെഴുകുതിരി ബി.സി.സി. ലീഡര്‍മാര്‍ക്ക് ഇടവക വികാരിമാര്‍ നല്‍കി.

ഇന്ന് വൈകിട്ട് നടക്കുന്ന വിശേഷാല്‍ ബി.സി.സി.കളില്‍ ഒരോ കുടുംബത്തിനുമായി നല്‍കിയിരിക്കുന്ന മെഴുകുതിരികളും തെളിയിക്കപ്പെടും. നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടര്‍ ഫാ.ജോണി കെ.ലോറന്‍സ് തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.

മാറനല്ലൂര്‍

മണ്ണൂര്‍

പേയാട്

കണ്ണറവിള

കാഞ്ഞിരംകുളം

കണ്ടംതിട്ട

ഓലത്താന്നി

അയിര

ആറയൂര്‍

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker