Diocese

നെയ്യാറ്റിന്‍കര രൂപതയില്‍ തൈല പരികര്‍മ്മ പൂജയും പൗരോഹിത്യ നവീകരണവും നടന്നു

രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുളള അൽമായ പ്രതിനിധികളും, സന്യാസിനികളും, രൂപതയിലെ വൈദികരും പങ്കെടുത്തു...

സ്വന്തം ലേഖകൻ

നെയ്യാറ്റിന്‍കര: വിശുദ്ധ വാരത്തില്‍ ലത്തീന്‍ ആരാധന ക്രമത്തിലെ പരമ്പരാഗത ആനുഷ്ടാനമായ തൈല പരികര്‍മ്മ പൂജയും അതോടൊപ്പം നടന്നുവരുന്ന പൗരോഹിത്യ നവീകരണവും നടത്തി. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന തിരുകർമ്മങ്ങള്‍ക്ക് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിൽ പങ്കുചേരുവാൻ വിളിക്കപ്പെട്ടവരാണ് വൈദികരെന്നും, തങ്ങളുടെ അജപാലന ശുശ്രൂഷകളിലൂടെ യേശുവിന്റെ ജീവിതം തുടരുന്നവരാണ് വൈദീകരെന്നും, വചന പ്രഘോഷണത്തിലൂടെയും ദിവ്യരഹസ്യങ്ങളുടെ ആഘോഷത്തിലൂടെയും ബലിയർപ്പണത്തിലൂടെയും ആത്മാവിന്റെ ശക്തി സ്വന്തമാക്കുകയും അത് എല്ലാ വിശ്വാസികൾക്കും പകർന്നുകൊടുക്കുകയും ചെയ്യുവാൻ വിളിക്കപ്പെട്ടവരാണ് വൈദീകരെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.

ദിവ്യബലി മദ്ധ്യേയുള്ള കാഴ്ചവയ്പില്‍ മാമോദീസ, സ്ഥൈര്യലേപനം, രോഗീലേപനം, തിരുപ്പട്ടം, ദേവാലയ ആശീർവാദം തുടങ്ങിയവയുടെ പരികര്‍മ്മത്തിനുളള തൈലങ്ങൾ നെയ്യാറ്റിന്‍കര റീജിയനെ പ്രതിനിധീകരിച്ച് മോണ്‍.സെല്‍വരാജും, നെടുമങ്ങാടിനെ പ്രതിനിധീകരിച്ച് മോൺ.റൂഫസ് പയസ് ലീനും, കാട്ടാക്കടയെ പ്രതിനിധീകരിച്ച് മോണ്‍.വിൻസെന്റ് കെ.പീറ്ററും സമര്‍പ്പിച്ചു. കൂടാതെ, മോണ്‍.ജി.ക്രിസ്തുദാസ്, മോണ്‍.വി.പി.ജോസ്, റവ.ഡോ.ജോസ് റാഫേൽ, റവ.ഡോ.രാജാദാസ്, റവ.ഫാ.വത്സലൻ ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

തൈല പരികര്‍മ്മ പൂജയിലും തിരുകർമ്മങ്ങളിലും രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുളള അൽമായ പ്രതിനിധികളും, സന്യാസിനികളും, രൂപതയിലെ വൈദികരും പങ്കെടുത്തു. പൗരോഹിത്യ നവീകരണത്തിന് മുന്നൊരുക്കമായി തിങ്കളാഴ്ച്ച രാവിലെ മുതൽ ഉച്ചവരെ വൈദീകർക്ക് വേണ്ടി ധ്യാനവും അനുരഞ്ജനശുശ്രൂഷയും ഉണ്ടായിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker