നെയ്യാറ്റിന്‍കര രൂപതയില്‍ നിന്നുള്ള മിഷണറി സന്യാസിനി നിര്യാതയായി
നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സിസ്റ്റര്‍ സെബീന നിര്യാതയായി
അനില്‍ ജോസഫ്
ബ്രസീല്‍ : നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സിസ്റ്റര്‍ സെബീന നിര്യാതയായി. പാലിയോട് സെന്‍റ് ജോസഫ് ഇടവകാഗാമയ സിസ്റ്റര്‍ സെബീന 2011-ലാണ് മിഷന്‍ ദൗത്യത്തിനായി ബ്രസീലില്‍ എത്തിയത്.ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് വിക്റ്ററീസ് സഭാഗമായിരുന്നു. സിസ്റ്റര്‍ സെബീന തന്‍റെ ജീവിതം സഭയുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും, ആരാധനാ കാര്യങ്ങളുടെ സജീവതയ്ക്കും, യുവജനങ്ങളുടെ ഉന്നമനത്തിനുമായി ജീവതം ഒഴിഞ്ഞു വക്കുകയുമായിരുന്നു.
സഭാ സമൂഹത്തിന്‍റെ രൂപീകരണത്തില്‍ ബന്ധശ്രദ്ധാലുവായിരുന്ന സിസ്റ്റര്‍ സെബീന ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ബ്രസീലില്‍ കൂടുതല്‍ തീഷ്ണതയോടെ പ്രവര്‍ത്തിക്കുന്നതില്‍ വിജയം കൈവരിച്ചു.
അമ്മമാരാല്‍ ഉപേക്ഷിക്കപെട്ട കുഞ്ഞുങ്ങളെ പരിചരിക്കുന്നതില്‍ ബന്ധശ്രദ്ധാലുവായിരുന്നു സിസ്റ്റര്‍ സെബീന. ബ്രസീലിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടതിയുടെ ഇടപെടല്‍ മൂലം എത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ ദത്തെടുക്കപ്പെടുന്നത് വരെ അവരെ സ്നേഹപൂര്‍വ്വം പരിചരിക്കുന്നതില്‍ സദാ വ്യാപൃതയായിരുന്നു. സന്യാസ സഭാ സഥാപകയുടെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സന്യാസ സഭയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവ സാനിധ്യമായിരുന്നു സിസ്റ്റര്‍ സെബീന.
2019-ല്‍ ഭാരതത്തിലെത്തിയ ശേഷം ക്യാന്‍സര്‍ രോഗം പിടിപെട്ടെങ്കിലും ബ്രസീലില്‍ തന്നെ അനാഥര്‍ക്കൊപ്പം ജീവിച്ച് മരിക്കാനായിരുന്നു സിസ്റ്ററിന് ആഗ്രഹം.
സന്യാസ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനകാര്യങ്ങളുടെ പ്രസിഡന്‍റ്, ബ്രസീലിലെ സന്യാസസഭയുടെ ഡെലിഗേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ സിസ്റ്റര്‍ പ്രവര്‍ത്തിച്ചു. സിസ്റ്ററിന്‍റെ വാട്ട്സ്ആപ്പ് പ്രൊഫൈലില്‍ എന്നും കണ്ടിരുന്ന വാക്യം ഇതാണ്: ‘കര്‍ത്താവായ യേശുവേ, ഞാന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു. അങ്ങയെ കൂടുതല്‍ സ്നേഹിക്കാന്‍ എന്നെ സഹായിക്കണമേ’!
സിസ്റ്റര്‍ സെബീനയുടെ സമര്‍പ്പണ ജീവിതവും, സാമൂഹ്യ ഇടപെടലുകളും, സാഹോദര്യപൂര്‍വമുള്ള പെരുമാറ്റവും, പ്രസന്നതയോടെയുള്ള ഇടപെടലുകളും ഞങ്ങള്‍ക്കെന്നും പ്രചോദനമാണെന്ന് ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് വിക്റ്ററീസ് മദര്‍ സുപ്പീരിയര്‍ ഐറിന്‍ ബാര്‍ബോസ മൊറീറ പറഞ്ഞു. പാലിയോട് സ്വദേശികളായ സുകുമാരന്‍ ലളിത ദമ്പതികളുടെ മുത്ത മകളാണ് സിസ്റ്റര്‍ സെബീന. സിസ്റ്റര്‍ സെബീനയുടെ നിര്യാണത്തില്‍ സിസ്റ്ററിന്‍റെ സ്പിരിച്വല്‍ ഡയറകടര്‍ ആയിരുന്ന പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവലും വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസും അനുശോചനം അറിയിച്ചു.
സിസ്റ്റര്‍ സെബീനയെക്കുറിച്ച് മദര്‍ സൂപ്പീരിയര്‍ ഐറിന്‍ ബാര്‍ബോസ മൊറീറയുടെ അനുശോചന കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം
Sharing about Sr. Sebeena
Born: 07/05/1980 – India
Easter: 20/02/2021 – Brazil
Since she arrived in Brazil for the mission in 2011, Sr. Sebeena has dedicated her life to the pastoral work of the Church, helped in the Liturgy and in the animation of groups of young people, in the service of vocational animation and in the animation of the Friends of Sister Wilson Association in Barbacena, MG.
She had a great love for fraternal life in community, served in housework always with joy, liked to prepare the chapel for religious festivities and the refectory for the birthday of our Sisters and formandees. She collaborated in the formation of young women in formation or who came to experience with us, in the community life.
Here in Brazil, she had the opportunity to realize one of her dreams: working in an orphanage. With what joy she played and carried the babies that came to us in the reception services. Babies who are rejected by their mothers, and the judge sends for us to take care of them until they go for adoption. Sr. Sebeena helped a lot and freely in the social work of our Congregation. She did everything with love and with a smile on her lips and eyes. Even though she was sick and at CTI she signed the checks to pay the employees. She asked for help from friends and benefactors to help poor families. She followed the example and charism of her fellow countrywoman and our Foundress, Sister Wilson, and was a good mother to the poor and orphaned children. She lived 40 years in this land, and lived them intensely. She liked nature, flowers and plantations (where she took many pictures), where she would always harvest the fruits and bring them to the table, with joy and gratitude.
Sebeena fell ill with endometrial cancer in 2019, after an intense trip in India, where she made many visits to family members and the sisters. In the period that she had an improvement, she was asked if she wanted to go to India to stay with her family for a while, she said she wanted to just visit them, if it was possible, but her desire was to die right here in Brazil, with the orphans.
She died while alive. Even though she was sick, she was studying hard, taking the school for formators and helping with the work of the secretariat. For she was with the mission as president of the social work: Association Mary Jane Wilson, and secretary of our Delegation in Brazil. She made a very beautiful and profound journey of human and spiritual maturity in her path of Consecrated Religious Life in Brazil. After two years of suffering, she was no longer afraid of dying,she loved Jesus more, and spent more time in front of the tabernacle. In her WhatsApp profile she had the phrase: Lord Jesus, I love you very much. Help me to love you more!
We thank you for the sweetness and affection you showed with your smile, your loving welcome to all the people and groups that come to our convent to pray.
We thank for the gift of your life! And the grace of having lived together and all that we have learned from this very good Sister, her love for children, adolescents, employees, benefactors of the Mary Jane Wilson Association.
Gratitude, Sr. Sebeena, for all that you were and did for us in the fraternal life in community and in the mission with the poor and children, whom you always served with joy in these almost10 years of mission on this Brazilian ground! It worth! Be at peace!
Mary, Mother of Hope, pray for us!
Sr. Irene Barbosa Moreira, FNSV