നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ നിര്യാതനായി
നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികനും രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെയും വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസിന്‍റെയും സഹപാഠിയുമായ ഫാ.ഫ്രാന്‍സിസ് സേവ്യര്‍ നിര്യാതനായി.
പേരയം പാലുവളളി ലിറ്റില്‍ഫ്ളവര്‍ ഹോമില്‍ ചെല്ലയ്യന്‍ റോസ്ലി ദമ്പതികളുടെ 11 മക്കളില്‍ 5 മനായാണ് അച്ചന്‍റെ ജനനം . 1964 ല്‍ പാളയം സെന്‍റ് വിന്‍സെന്‍് സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പഠനം ആരംഭിച്ചു.
1977 ല്‍ വൈദികനായ ശേഷം തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളിലെ പെരിങ്ങംമല, പറണ്ടോട്, വട്ടപ്പാറ, കൊണ്ണിയൂര്‍, മാണിക്യപുരം, നെടുമങ്ങാട്, കീഴാറൂര്‍, ആറ്റുപുറം, അന്തിയൂര്‍കോണം, കളളിക്കട് തുടങ്ങിയ പ്രദേശങ്ങളില്‍ വൈദികനായി സേവനം അനുഷ്ഠിച്ചു
നെയ്യാറ്റിന്‍കര പത്താകല്ലിലെ പ്രീസ്റ്റ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ചു വന്ന അച്ചന്‍ ഇന്ന് പുലര്‍ച്ചെ 1.15 തിരുവനന്തപുരം ജൂബിലി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് 3.30 ന് പേരയം പാലുവളളി സെന്‍റ് മേരീസ് ദേവാലയത്തില്‍ സംസ്കാര കര്‍മ്മങ്ങള്‍ നടക്കും.
നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍, വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍.വി പി ജോസ്, മോണ്‍.റൂഫസ് പയസലിന്‍, മോണ്‍.സെല്‍വരാജന്‍, മോണ്‍. വിന്‍സെന്‍റ് കെ പീറ്റര്‍, മോണ്‍. അല്‍ഫോണ്‍സ് ലിഗോരി, തുടങ്ങിയവര്‍ അനുശോചിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group