Diocese

നെയ്യാറ്റിന്‍കര രൂപതയിലെ വൈദീകരുടെയും അല്‍മായരുടെയും കൂട്ടായ്മയില്‍ ‘സ്നേഹപൂര്‍വ്വം’ കൊറോണ പ്രാര്‍ത്ഥനാഗാനം

കാത്തലിക് വോക്സ് തിങ്കളാഴ്ച റിലീസ് ചെയ്യും...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കൊറോണയില്‍ യാതനകളുടെയും കഷ്ടപ്പാടുകളുടെയും നടുവിലായ ലോകജനതക്ക് വേണ്ടി നെയ്യാറ്റിന്‍കര രൂപതയിലെ വൈദീകരുടെയും അല്‍മായരുടെയും കൂട്ടായ്മയില്‍ പിറന്ന കൊറോണ പ്രാര്‍ഥനാഗാനം ‘സ്നേഹപൂര്‍വ്വം’ തിങ്കളാഴ്ച (18/05/2020) വൈകിട്ട് റിലീസ് ചെയ്യും. അദ്ധ്യാപകനായ തോമസ് കെ.സ്റ്റീഫന്‍ എഴുതിയ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അരുണ്‍ വ്ളാത്താങ്കരയാണ്.

നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ വൈദികരും ഗായകരുമാണ് ഈ പ്രാര്‍ത്ഥനാഗാനത്തില്‍ കൈകോര്‍ക്കുന്നത്. 8 വൈദികരും 23 അല്‍മായരും ഒരു ഡീക്കനും ഗാനത്തിൽ കണ്ണികളാവുന്നു. “കരുണതന്‍കടലാം സ്വര്‍ഗ്ഗപിതാവെ കൊറോണക്കാലത്ത് സഹായമേകൂ….” എന്ന് തുടങ്ങുന്ന ഗാനം എല്ലാവരും വീടുകളിലും പളളികളിലും മേടകളിലുമായിരുന്നുകൊണ്ടാണ് പാടിയിരിക്കുന്നത്.

ഗാനത്തിലെ സമാപന സന്ദേശം നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷാ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് നല്‍കും. കാത്തലിക് വോക്സ് വഴിയാണ് ലോകമെമ്പാടുമുളള സംഗീത ആസ്വാദകര്‍ക്കായി ഗാനം പുറത്തിറങ്ങുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker