നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് നാളെ സമാപനം: പങ്കെടുക്കുന്നത് ആയിരങ്ങള്‍
നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് നാളെ സമാപനം: പങ്കെടുക്കുന്നത് ആയിരങ്ങള്‍
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ബൈബിള്‍ കണ്‍വെന്‍ഷന് നാളെ സമാപനമാവും. ആയിരങ്ങളാണ് ബൈബിള്‍ കണ്‍വെഷനില്‍ പങ്കെടുക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ നിന്ന് നെയ്യാറ്റിന്‍കരയില്‍ എത്തുന്നത്.
നാളെ വൈകിട്ട് 4 -ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, ചാന്‍സിലര്‍ ഡോ.ജോസ്റാഫേല്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജറാള്‍ഡ് മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരാവും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിയും സംഘവുമാണ് ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ സമാപന ദിനമായ നാളെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലോ മുനിസിപ്പല്‍ സ്റ്റേഡിയ പരിസരത്തു നിന്നും 500 മീറ്റര്‍ മാറിയോ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവൂ എന്ന് സംഘാടകര്‍ അറിയിച്ചു.