നെയ്യാറ്റിന്‍കര പോലീസ്റ്റേഷന് ബിഷപ്പ് മാസ്കുകള്‍ കൈമാറി
രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് മാസ്ക്കുകള്‍ നല്‍കിയത്...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിന്‍കര പോലീസ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഫെയ്സ് മാസക്കുകള്‍ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത കൈമാറി. ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍, എസ്.എച്ച്. ഓ.ശ്രീകുമാറിന് മാസ്കുകളുടെ കിറ്റ് കൈമാറുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് നെയ്യാറ്റിന്‍കര രൂപത മാസ്ക്കുകള്‍ നല്‍കിയത്.
തിരുവനന്തപുരം കളക്ട്രേറ്റിലെത്തി കഴിഞ്ഞയാഴ്ച 10000 മാസ്ക്കുകള്‍ വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് കൈമാറിയിരുന്നു. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ 5000 മാസ്ക്കുകളും നെയ്യാറ്റിന്‍കര രൂപത എത്തിച്ച് നല്‍കിയിരുന്നു. കൂടാതെ, ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചന് വേണ്ടി വിവിധ പഞ്ചായത്തുകള്‍ക്ക് രൂപത ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നു.