നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ദേവാലയ തിരുനാളിന് തുടക്കമായി
ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടാകില്ല...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി മോണ്‍.അല്‍ഫോണ്‍സ് ലിഗോറി കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് കാട്ടാക്കട റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടാകില്ല. തിരുനാള്‍ സമാപന ദിനമായ 13-ന് രാവിലെ 10 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി ഉണ്ടാവും.
തിരുനാള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും നടക്കുകയെന്ന് പാരിഷ് കൗണ്‍സില്‍ അറിയിച്ചു. ദിവ്യബലിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഓണ്‍ലൈനില്‍ ദിവ്യബലിയില്‍ പങ്കെടുക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.