നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ദേവാലയ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം
നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ദേവാലയ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി മോണ്‍.അല്‍ഫോണ്‍സ് ലിഗോറി കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജോസഫ് അഗസ്റ്റിന്‍ വചന സന്ദേശം നല്‍കി.
ഡിസംബര്‍ 1 മുതല്‍ 5 വരെ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന് ദിവ്യരക്ഷക സഭാ വൈദികര്‍ നേതൃത്വം നല്‍കും. തിരുനാള്‍ ദിനങ്ങളില്‍ എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ ബൈബിള്‍ പാരായണം, ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി എന്നിവ ഉണ്ടാവും.
ഡിസംബര്‍ 6-ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 7-ന് ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ സന്ധ്യാവന്ദനം തുടര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം.
തിരുനാള്‍ സമാപന ദിനമായ ഞായറാഴ്ച രാവിലെ 9.30-ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി. തുടര്‍ന്ന് സ്നേഹവിരുന്ന്.