നെയ്യാറ്റിന്‍കര ഇന്‍റെഗ്രല്‍ ഡവലപ്പ്മെന്‍റ് സൊസൈറ്റി രജതി ജൂബിലിയുടെ നിറവില്‍
കഴിഞ്ഞ 25 വര്‍ഷം സാമൂഹ്യ മേഖലയില്‍ മതൃകാപരമായ പ്രവര്‍ത്തനമാണ് നിഡ്സ് കാഴ്ച വച്ചതെന്ന് മന്ത്രി പറഞ്ഞു.
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: ഇന്‍റെഗ്രല്‍ ഡവലപ്പ്മെന്‍റ് സൊസൈറ്റി (നിഡ്സ്) യുടെ രജത ജൂബിലി ആഘോഷിച്ചു.വ്ളാങ്ങാമുറി ലേഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ നടന്ന രജത ജൂബിലി അഘോഷങ്ങള്‍ മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 25 വര്‍ഷം സാമൂഹ്യ മേഖലയില്‍ മതൃകാപരമായ പ്രവര്‍ത്തനമാണ് നിഡ്സ് കാഴ്ച വച്ചതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് സര്‍ക്കാരിനൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നിഡ്സ് അനേകായിരങ്ങള്‍ക്ക് കൈത്താങ്ങായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിഷപ്പ് ഡോ.വിന്‍സെന്‍് സാമുവല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വികാരി ജനറല്‍ മോണ്‍. ക്രിസ്തുദാസ്, എംഎല്‍എ മാരായ കെ ആന്‍സലന്‍ എം വിന്‍സെന്‍റ്, മോണ്‍.വിപി ജോസ് നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി അന്‍റോ.രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, ഫാ. അനില്‍കുമാര്‍, ഫാ. ക്ലീറ്റസ്, അനില പി.ബി, സ്മിത രാജന്‍, മാസ്റ്റര്‍ റയാന്‍,എന്‍. ദേവദാസന്‍ എന്നിവര്‍ സംസാരിച്ചു.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രക്തദാനക്യാമ്പ് , ക്യാന്‍സര്‍ രോഗികള്‍ക്കായി കേശദാനം, പഠനശിബിരം, അവാര്‍ഡ്ദാനം, ജൂബിലി വിദ്യാഭ്യാസ ധനസഹായം എന്നീ പരിപാടികളും ക്രമീകരിച്ചിരുന്നു.