നെയ്യാറ്റിന്‍കര ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി യുടെനേതൃത്വത്തില്‍ “കേശദാനം സ്നേഹദാനം’
തൃശൂര്‍ അമല ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബദ്ധിച്ച് നെയ്യാറ്റിന്‍കര ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി(നിഡ്സ്) യുടെ നേതൃത്വത്തില്‍ കണ്ണറവിള നഴ്സറി ഹാളില്‍ “കേശദാനം സ്നേഹദാനം “പരിപാടി സംഘടിപ്പിച്ചു.
കണ്ണറവിള പരിശുദ്ധാത്മ ദേവാലയ സഹവികാരി ഫാ. ജസ്റ്റിന്‍ ഡൊമിനിക് ന്‍റെ )അദ്ധ്യക്ഷതയില്‍ സമ്മേളിച്ച യോഗം നിഡ്സ് ഡയറക്ടര്‍ ഫാ. രാഹുല്‍ ബി. ആന്‍റോ ഉത്ഘാടനം ചെയ്തു. മുന്‍ നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലര്‍ സുനിതയുടെ ഉള്‍പ്പെടെ പത്തോളംപേര്‍ കേശദാനം നടത്തി.
തൃശൂര്‍ അമല ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 7 വര്‍ഷമായി തുടര്‍ പരിപാടിയായി നിഡ്സിന്‍്റെ നേതൃത്വത്തില്‍ കേശദാന പരിപാടി നടന്നുവരുകയാണെന്ന് നിഡ് ഡയറക്ടര്‍ ഫാ. രാഹുല്‍ ബി ആന്‍്റോ പറഞ്ഞു.
തുടര്‍ന്നും നെയ്യാറ്റിന്‍കര രൂപതയിലെ മേഖലാ അടിസ്ഥാനത്തിലല്‍ തുടര്‍ന്ന് കേശദാന പരിപാടി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കമ്മീഷന്‍ സെക്രട്ടറിമാരായ ഫാ. ഡെന്നിസ് മണ്ണൂര്‍ ഫാ. ക്ലീറ്റസ്. അഗ്രികള്‍ച്ചര്‍ ആനിമേറ്റര്‍ അല്‍ഫോന്‍സ ആന്‍റില്‍സ,് നഴ്സറി കോ-ഓഡിനേറ്റര്‍ ലളിത സി. മേഖല ആനിമേറ്റര്‍ ബീന കുമാരി,യുണിറ്റ് സെക്രട്ടറി ബിജോയ്,സിസ്റ്റര്‍ ലിനു ജോസ,് പൈസപര്‍വീന്‍, നയന, പ്രഭവിക്ടര്‍ എന്നിവര്‍ പങ്കെടുത്തു.