നെയ്യാറ്റിന്‍കര രൂപതാ ലിറ്റില്‍വേ മഹാ സംഗമത്തില്‍ അണിനിരന്ന് നൂറുകണക്കിന് കുരുന്നുകള്‍
കണ്ടല സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ചറാലിയില്‍ രൂപതയിലെ 11 ഫൊറോനകളിലിലെ ലിറ്റില്‍വേ കുട്ടികള്‍
അനില്‍ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതാ ലിറ്റില്‍വേ മഹാസംഗമത്തില്‍ പങ്കെടുത്ത് നൂറുകണക്കിന് കുരുന്നുകള്‍. രൂപതാ അജപാലന ശുശ്രൂഷാ സമിതിയും തൂങ്ങാംപാറ കൊച്ചുത്രേസ്യാ തീര്‍ഥാടന ദേവാലയവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ലിറ്റില്‍വേ സംഗമറാലിയോടെയാണ് ആരംഭിച്ചത്.
കണ്ടല സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ചറാലിയില്‍ രൂപതയിലെ 11 ഫൊറോനകളിലിലെ ലിറ്റില്‍വേ കുട്ടികള്‍ അണിനിരന്നു. തുടര്‍ന്ന് രൂപതാ കെ.സി.വൈ.എം.ന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുളള മോട്ടിവേഷന്‍
പ്രാഗ്രാം നടന്നു.
ലിറ്റില്‍വെ സംഗമത്തിന്‍റെ സന്ദേശം പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നല്‍കി. യേശുനാഥന്‍ നല്‍കിയത് സ്നേഹത്തിന്‍റെ സന്ദേമാണന്നും, ഈ സന്ദേശം മുറുകെപിട്ടിച്ചാണ് നാം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ സമാപനത്തില്‍ നടന്ന ദിവ്യബലിക്ക് രൂപതാ ശുശ്രൂഷാ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് മാഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.സിബിന്‍ വചന സന്ദേശം നല്‍കി. ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് രൂപതാ അജപാലന ശുശ്രൂഷാ സെക്രട്ടറി ഫാ.ജോയ്സാബു, ലിറ്റില്‍വെ ഡയറക്ടര്‍ ഫാ.രതീഷ് മാര്‍ക്കോസ് തുടങ്ങിവയവര്‍ സഹ കാര്‍മ്മികരായി.
ലിറ്റില്‍വെ സംഗമത്തിന് ആനിമേറ്റര്‍ ജോഫ്റി നേതൃത്വം നല്‍കി.