Kerala

നിർദ്ധന കുടുംബത്തിന് വീടൊരുക്കി കാട്ടാമ്പാക്ക് എസ്.എം.വൈ.എം.

രണ്ടാമത്തെ ഭവനത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഇടവക വികാരി...

ജോസ് മാർട്ടിൻ

കാട്ടാമ്പാക്ക് /പാല: ഹോം പാലാ പ്രോജക്ടിൽ ഉൾപ്പെടുത്തി എസ്.എം.വൈ.എം. കാട്ടാമ്പാക്ക് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന വീടുകളിൽ ആദ്യ വീടിന്റെ ആശീർവാദം പാലാ രൂപതാ മെത്രാൻ മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത യുവജനങ്ങളെ അഭിനന്ദിക്കുകയും, എല്ലാ ഇടവകകളിലും ഇങ്ങനെയുള്ള യുവജന സംഘങ്ങൾ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും, E.W.S. സംവരണം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പിതാവ് പറഞ്ഞു.

അഞ്ച് മാസത്തോളം നീണ്ടുനിന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ യുവജനങ്ങളോടൊപ്പം വിൻസെന്റ് ഡീ പോൾ സംഘടനയും സഹകരിച്ചു. ഇടവക വികാരി ഫാ.ജോബി കുന്നക്കാട്ട്, യൂണിറ്റ് പ്രസിഡന്റ് ജിബിൻ നെടിയാനിയിൽ, ജനറൽ സെക്രട്ടറി ആൽബിൻ മഞ്ഞളാമലയിൽ എന്നിവരുടെ നേതൃത്വത്തിൽ യുവജനങ്ങൾ എല്ലാദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ എല്ലാവിധ പ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഈ നിർധന കുടുംബത്തിനു താൽക്കാലിക ഭവനം ഒരു ദിവസം കൊണ്ട് എസ്.എം.വൈ.എം നിർമ്മിച്ച് കൊടുത്തതും ശ്രദ്ധേയമായിരുന്നു.

ശ്രീ.ദേവസ്യ മുതുകുളത്തിൽ സൗജന്യമായി നൽകിയ ഭൂമിയിൽ ഭവനം നിർമ്മിക്കുന്നതിനായി ഒട്ടേറെ സുമനസ്സുകൾ സൗജന്യമായി സാധനസാമഗ്രികൾ നൽകി സഹകരിച്ചിരുന്നു. വികാരി ജനറൽ മോൺ.ജോസഫ് മലേപ്പറമ്പിൽ, എസ്.എം.വൈ.എം. രൂപതാ ഡയറക്ടർ ഫാ.തോമസ് സിറിൽ തയ്യിൽ, ഫാ.തോമസ് വാലുമ്മേൽ, ഫാ.ജോൺ എടേട്ട് എന്നിവർ സന്നിഹിതരായിരുന്നു.

രണ്ടാമത്തെ ഭവനത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഇടവക വികാരി ഫാ.ജോബി കുന്നക്കാട്ട് അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker